ജെറ്റ് എയര്‍വേസ് എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തുന്നു: അവസാന വിമാനം ഇന്ന് രാത്രി മുംബൈയിലേയ്ക്ക്

ജെറ്റ് എയര്‍വേസ് എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തുന്നു: അവസാന വിമാനം ഇന്ന് രാത്രി മുംബൈയിലേയ്ക്ക്

ജെറ്റ് എയര്‍വേസ് ഇന്ന് രാത്രി 10.30 ഓടെ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി. അവസാന വിമാനം ബുധനാഴ്ച രാത്രി 10.30ന് അമൃത്സറില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടും.

നാളെ മുതലുള്ള ആഭ്യന്തര/അന്താരാഷ്ട്ര സര്‍വീസ്‌കള്‍ എല്ലാം പൂര്‍ണമായി റദ്ധാക്കുന്നതല്ലാതെ തങ്ങള്‍ക്ക് മുന്നില്‍ തത്കാലം മറ്റു വഴികള്‍ ഇല്ലെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.

8000 കോടി രൂപയുടെ ബാങ്ക് വായ്പാ കുടിശ്ശിക അടക്കാന്‍ കഴിയാതെ വന്നതോടെയാണ് ജെറ്റ് എയര്‍വേസ് പ്രതിസന്ധിയിലായത്. ജെറ്റ് എയര്‍വേയ്‌സിനു നല്‍കാമെന്നു പറഞ്ഞിരുന്ന 1500 കോടി രൂപ ബാങ്കുകളും വായ്പാ സ്ഥാപനങ്ങളും നല്‍കാന്‍ തയാറല്ലെന്ന് അറിയിച്ചിരുന്നു. അതോടൊപ്പം ജെറ്റ് എയര്‍വെയ്‌സിന്റെ ഷെയര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് മുന്‍ ചെയര്‍മാന്‍ നരേഷ് ഗോയല്‍ പിന്മാറി.

ലേലത്തില്‍ നിന്ന് പിന്മാറാന്‍ ഗോയല്‍ തയാറായില്ലെങ്കില്‍ എത്തിഹാദ് അടക്കമുള്ളര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണിത്. എന്നാല്‍ സര്‍വീസുകള്‍ നിര്‍ത്തുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

ജെറ്റ് എയര്‍വെയ്‌സില്‍ പൈലറ്റുമാരും എന്‍ജിനീയര്‍മാരും മൂന്നു മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് പണിമുടക്കിയിരുന്നു. 123 വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വെയ്‌സ് 8000 കോടിയോളം രൂപയുടെ നഷ്ടത്തെ തുടര്‍ന്ന് ഏഴു വിമാനങ്ങളിലേക്ക് സര്‍വീസ് ചുരുക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment