മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം

മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം

ലോകത്തു തന്നെ ഇന്നും നിലനിൽക്കുന്ന പുരാതന സിനഗോകുകളിൽ ഒന്നാണ് മട്ടാഞ്ചേരിയിലെ സിനഗോഗ്’. ഏറെ പ്രശസ്തമാണ് ‘ജൂതപ്പള്ളി’ എന്ന് അറിയപ്പെടുന്ന ഈ സിനഗോഗ്‌.

ജൂതപ്പള്ളിയുടെ അടുത്തുള്ള തെരുവിനെ ‘ജൂതത്തെരുവ്’ എന്ന് വിശേഷിപ്പിക്കുന്നു.ജൂത തെരുവിലൂടെ നടന്നു കഴിഞ്ഞാൽ ജൂതപ്പള്ളിയിൽ എത്തിച്ചേരാം.

ഒന്നാം നൂറ്റാണ്ടിൽ തന്നെ ഇസ്രായേലിൽ നിന്ന് ജൂതന്മാർ കേരളത്തിൽ എത്തിയിട്ടുണ്ട് എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ജെറുസലേമിലെ രണ്ടാം ജൂത ദേവാലയം തകർക്കപ്പെട്ടതിനെ തുടർന്നാണ് ഇവർ ഇസ്രായേലിൽ നിന്നും കൊച്ചിയിൽ എത്തുന്നത്.

ക്രിസ്തു വർഷം AD 72-ൽ ആണ് ആദ്യമായി ജൂതർ കൊച്ചിയിൽ എത്തിയതെന്നാണ് കരുതപ്പെടുന്നത്. കൊച്ചിയിലെ മട്ടാഞ്ചേരിയിലും, പരിസര പ്രദേശത്തുമായി ഇവർ പിന്നീട് സ്ഥിരതാമസമാകുകയായി രുന്നു.

ജൂത ഉത്സവങ്ങളാണ് ഇവിടത്തെ ആകർഷണം. പുനർ അർപ്പണ ദിനമായ ‘ഹനൂക്ക’യാണ്’ വർഷ ത്തിലെ അവസാന ജൂതയുത്സവം. നവംബറിലോ, ഡിസംബറിലോ ആണ് ഹനൂക്ക ആഘോഷിക്കാറുള്ളത്. കഴിഞ്ഞ വർഷം ഡിസംബർ 10 മുതൽ 18 വരെയാണ് ‘ഹനൂക്ക’ ആഘോഷിച്ചത്.

ജൂതരുടെ പ്രത്യേകതരമായ ഒരു ആചാരം തന്നെയാണ് ‘ഹനൂക്ക’. ദീപകളുടെ ഉത്സവം എന്നാണ് ഇത് അറിയപ്പെടുന്നത്.ഹനൂക്ക 8 ദിവസത്തെ ആഘോഷമാണ്. ഈ ദിവസങ്ങളിൽ ഇവിടത്തെ ജൂതർ തിരികൾ കത്തിച്ചു പ്രാർത്ഥിക്കുന്നു.

യഹൂദർ ഗ്രീക്ക്-സിറിയകാരുമായ് 8 ദിവസം പോരാടി അവരുടെ പള്ളികൾ തിരിച്ചെടുത്തതിന്റെ ഓർമ്മയാണിത്. ‘മേനോറ’തിരികളാണ് ഈ ആഘോഷ ത്തിൽ പ്രധാനം, 9 ശാഖകൾ ഉള്ള മേനോറ വിളക്കിൽ തിരികൾ കത്തിച്ചു 8 ദിവസം ഇവർ പ്രാർത്ഥിക്കുന്നു.

ഹനൂക്ക ദിവസങ്ങളിൽ ഇവിടത്തെ ജൂതർ പാൽ ഉത്പനങ്ങളും, ഉണക്കിയെടുത്ത പഴവർഗങ്ങളുമാണ് ഭക്ഷിക്കുന്നത്. ഒരു ചെറിയ അവധികാലം തന്നെയാണ് ഹനൂക്ക. ‘ഹനൂക്ക’ കൂടാതെ ഇവിടത്തെ ജൂതർക്ക് മറ്റൊരു വലിയ ആഘോഷം ‘പെസഹായാണ് ‘.

ശനിയാഴ്ചകളും, ജൂത വിശേഷ ദിവസങ്ങളും ഒഴികെ എല്ലാ ദിവസവും ഈ സിനഗോഗിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കും. ദുഃഖകാര്യം എന്തെന്നാൽ ഇവിടത്തെ ജൂതരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കു കയാണ്.

രണ്ട് ജൂത കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ മട്ടാഞ്ചേരിയിൽ താമസിക്കു ന്നത്. ജൂതർ തിരിച്ചു അവരുടെ നാടായ ഇസ്രായേയിലേക്ക് തിരിച്ചു പാലായനം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ അവരുടെ ആഘോഷ ങ്ങളും, ആചാരങ്ങളും ഇപ്പോൾ കുറഞ്ഞു കൊണ്ടിരിക്കു കയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*