അൽകോബാറില്‍ മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും; വിവാഹം കഴിഞ്ഞിട്ട് ആറുമാസം
അൽകോബാറില്‍ മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും; വിവാഹം കഴിഞ്ഞിട്ട് ആറുമാസം
അൽകോബാർ: ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം, നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി എക്കലയിൽ ജിഫിൻ മാത്യുവാണ് ഹൃദയാഘാതം മൂലം അൽകോബാറിലെ താമസസ്ഥലത്ത് മരണമടഞ്ഞത്.
ഒരു പ്രൈവറ്റ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്ന ജിഫിൻ, രാത്രി റൂമിൽ ഒറ്റയ്ക്ക് കിടന്നുറങ്ങുമ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. രാവിലെ റൂമിൽ മരിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ജോർജ്ജ്, സോഫി ദമ്പതികളുടെ മകനായ ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമേ കഴിഞ്ഞുള്ളൂ. ജിനിൻ ആണ് ഭാര്യ. ഏകസഹോദരി ജിഫിലി.
നവയുഗം രക്ഷധികാരിയും ജീവകാരുണ്യപ്രവർത്തകനുമായ ഷാജി മതിലകത്തിന്റെ നേതൃത്വത്തിൽ, നവയുഗം ജീവകാരുണ്യപ്രവർത്തകരായ ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, പദ്മനാഭൻ മണിക്കുട്ടൻ എന്നിവർ ചേർന്ന് നിയമനടപടികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോയി.
Leave a Reply