ദീപാവലി ആഘോഷമാക്കാൻ ജിയോയുടെ ഓഫർ പെരുമഴ

മുംബൈ : ഇത്തവണ ദീപാവലി ആഘോഷമാക്കാൻ ജിയോ. വരിക്കാർക്കായി പുതിയ മൂന്ന് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു. 222,333,444 എന്നീ പ്ലാനുകളാണ് അവതരിപ്പിച്ചത്. പ്ലാനുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

222 പ്ലാൻ : പ്രതിദിനം 2 ജി.ബി ഡാറ്റ, പ്രതിദിനം 100 സൗജന്യ എസ്‌എംഎസ്, ജിയോ ടു ജിയോ രിധിയില്ലാത്ത കോളുകൾ, മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 1,000 മിനുട്ട് സംസാരസമയം എന്നിവ ലഭിക്കും. മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ഫോണുകളിലേയ്ക്ക് വളിക്കാന്‍ വേറെ ടോപ്പ് അപ്പ് വൗച്ചറുകള്‍ ആവശ്യമില്ല. കാലാവധി 28 ദിവസം.

333 പ്ലാൻ : 56 ദിവസത്തെ കാലാവധി ഒഴികെ ബാക്കി ഓഫറുകൾ എല്ലാം 222 പ്ലാനിന് സമാനം.444 പ്ലാൻ : 222,333 പ്ലാനുകൾക്ക് സമാനമായ ഓഫർ തന്നെയാണ് ഇതിനു ലഭിക്കുക. ജിയോ ആപ്പുകള്‍ സൗജന്യം. 84 ദിവസം കാലാവധി.

മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്കുള്ള വോയ്‌സ് കോളുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങിയെന്ന അറിയിപ്പിന് ശേഷമാണ് ജിയോ പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചത്. ഒക്ടോബര്‍ 10 മുതലാണ് ഈ കോളുകള്‍ക്ക് മിനുട്ടിന് ആറു പൈസ ഈടാക്കാൻ ആരംഭിച്ചത്. ഒക്ടോബര്‍ 10ന് മുന്പ് ചാര്‍ജ് ചെയ്തിട്ടുള്ളവര്‍ക്ക് ആ പ്ലാനിന്റെ കാലാവധി തീരുന്നതുവരെ സൗജന്യമായി വിളിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment