പ്രൈം അംഗത്വം ഫ്രീയായി പുതുക്കി റിലയന്‍സ് ജിയോ

മുംബൈ:പ്രൈം അംഗത്വം ഫ്രീയായി തന്നെ പുതുക്കി റിലയന്‍സ് ജിയോ, റിലയൻസ് ജിയോയുടെ പ്രൈം അംഗത്വം ഫ്രീയായി തന്നെ പുതുക്കി നൽകി റിലയന്‍സ് ജിയോ. നിലവിലെ പ്രൈം വരിക്കാർക്ക് 12 മാസത്തേക്ക് കൂടി ഫ്രീ സേവനങ്ങൾ നൽകുമെന്ന് ജിയോ വ്യക്തമാക്കി. ഇതു വഴി അധിക ഡേറ്റാ ഓഫറുകള്‍, ജിയോ ആപ്പുകൾ എന്നിവ സൗജന്യമായി പ്രൈം ഉപയോക്താക്കള്‍ക്ക് ലഭിക്കും.

കൂടാതെ ഇത്തരത്തിൽ നേരത്തെ അംഗമായവർക്കും 99 രൂപ നൽകി നിലവിൽ പ്രൈം അംഗത്വം നേടുന്നവർക്കുമാണ് സൗജന്യം നല്‍കിയിരിക്കുന്നത്. കൂടുതല്‍ തുക ഈടാക്കാതെ പ്രൈം സേവനങ്ങൾ 12 മാസത്തേക്ക് നൽകുമെന്നതിലൂടെ പ്രൈം അംഗത്വം പോകുന്നതോടെ ജിയോ വിടാന്‍ ഒരുങ്ങുന്നവരെ ഒപ്പം നിര്‍ത്താന്‍ ജിയോയ്ക്ക് സാധിക്കും. നിലവിലുള്ള അംഗങ്ങൾ മൈജിയോ ആപ്പിൽ ഇത് സംബന്ധിച്ച് പരിശോധിക്കാം. മൈജിയോ ആപ്പ് ഓപ്പൺ ചെയ്ത് മൈ പ്ലാൻ ക്ലിക്ക് ചെയ്തു നോക്കിയാല്‍ മതി.

എന്നാൽ 12 മാസം കൂടി ഓഫർ നൽകിയതോടെ 2019 ഏപ്രിൽ വരെ ജിയോ പ്രൈം അംഗങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. നിലവിൽ കമ്പനിക്ക് 30 കോടിയിലധികം വരിക്കാരുണ്ട്. ജിയോ പ്രൈം അംഗത്വമെടുക്കുന്നവർക്ക് ക്യാഷ്ബാക്ക്, അധിക ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങി നിരവധി സേവനങ്ങളാണ് നൽകുന്നത്. ഇതോടൊപ്പം ജിയോ സിനിമ, ജിയോ മ്യൂസിക്, ജിയോ ടിവി എന്നി ആപ്പുകളും സൗജന്യമായി ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*