ജെഎന്‍യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയില്‍. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ഥിയെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. വിദ്യാര്‍ത്ഥി ജീവനൊടുക്കുന്നതിനു മുന്‍പ് ഇംഗ്ലീഷ് അധ്യാപകന് ഇ-മെയില്‍ വഴി ആത്മഹത്യാ കുറിപ്പ് അയച്ചിരുന്നു. മെയില്‍ ലഭിച്ചതിനു പിന്നാലെ അധ്യാപകന്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിയെ സര്‍വകലാശാലയ്ക്കുള്ളിലെ കെട്ടിടത്തിലുള്ള പഠന മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിദ്യാര്‍ഥിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment