ജെഎന്‍യുവിലേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രം
ജെഎന്‍യു സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിനികളുടേത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രം. കയ്യില്‍ മദ്യക്കുപ്പിയും സിഗരറ്റും പിടിച്ചിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും ഗര്‍ഭ നിരോധ ഉറ തലയില്‍ കെട്ടിയ പെണ്‍കുട്ടിയുടെ ചിത്രവും ആണ് ജെഎന്‍യു വിദ്യാര്‍ത്ഥിനിയുടെത് എന്ന പേരില്‍ പ്രചരിക്കുന്നത്. ഇത്തരത്തിലുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നതെന്നുള്ള പ്രചരണമുണ്ട്.
എന്നാല്‍, ഇതൊന്നും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥിനികളുടേതല്ല. ആദ്യത്തെ ചിത്രം രണ്ടുവര്‍ഷം മുന്‍പ് ഓഗസ്റ്റ് 16 ന് ‘ഇപ്പോഴത്തെ പെണ്‍കുട്ടികള്‍’ എന്ന തലക്കെട്ടില്‍ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്യപ്പെട്ടതാണ്. മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയുമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ വേറെയുമുണ്ട്.
രണ്ടാം ചിത്രം 2017ല്‍ ആരോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതാണ്. രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ള ചിത്രങ്ങളാണ് ജെഎന്‍യു സമരത്തിലെ വിദ്യാര്‍ഥിനികള്‍ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത്. ഗൂഢലക്ഷ്യമാണ് പ്രചാരണത്തിന് പിന്നിലെന്നും പറയപ്പെടുന്നു.
Leave a Reply
You must be logged in to post a comment.