ജോലിസമയത്ത് അധ്യാപകര്‍ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് ഉപയോഗിക്കരുത്
തിരുവനന്തപുരം: ക്ലാസ് സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കേർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികളുടെ സ്കൂളിലെ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ളതാണ് നേരത്തെയുള്ള ഉത്തരവ്. ഇതേ സർക്കുലറിൽ തന്നെയാണ് ക്ലാസ് സമയത്ത് അധ്യാപകർ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവ മാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിരിക്കുന്നത്.
Leave a Reply