രണ്ടില ചിഹ്നമില്ല: പത്രിക തള്ളി; ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

രണ്ടില ചിഹ്നമില്ല: പത്രിക തള്ളി; ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

പാലാ ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി ജോസ് ടോം നല്‍കിയ പത്രിക തള്ളി. ഇതോടെ രണ്ടില ചിഹ്നം ലഭിക്കില്ല. സ്വതന്ത്രനെന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക സ്വീകരിച്ചു.

കേരളാ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ പിജെ ജോസഫ് രണ്ടില ചിഹ്നം അനുവദിച്ചിട്ടില്ല. അതുകൊണ്ട് കേരളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ജോസ് ടോമിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.

കേരള കോണ്‍ഗ്രസിലെ ജോസ് കെ. മാണി, പി.ജെ. ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ചിഹ്നത്തിനായി കടുത്ത വടംവലിയാണ് നടത്തിയത്. ജോസ് കെ. മാണി പക്ഷത്തെ ജോസ് ടോം ആണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്. എന്നാല്‍, ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് പി.ജെ. ജോസഫ് വിഭാഗം നിലപാടെടുത്തു.

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയില്‍ ജോസ് ടോം നല്‍കിയ പത്രിക തള്ളിയതോടെ പി.ജെ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment