ജോസഫ് നായകന്റെ യാത്ര ഇനി മിനി കൂപ്പറിൽ

ജോസഫ് നായകന്റെ യാത്ര ഇനി മിനി കൂപ്പറിൽ

ജോജുവെന്ന നടന്റെ ജീവിതത്തിലെ വഴിത്തിരിവാണ് ജോസഫ്. അഭിനയജീവിതത്തില്‍ ജോജുവിന് വലിയ ബ്രേക്ക് ത്രൂ നല്‍കിയ ചിത്രമാണ് ജോസഫ്. തീയറ്ററുകളില്‍ തകര്‍ത്തോടിയ ചിത്രം ജോജുവിന് നിരവധി പുരസ്കാരങ്ങളും നേടിക്കൊടുത്തിരുന്നു.

കൂടാതെ സാമ്പത്തികമായും ജോജുവിന് വലിയ നേട്ടങ്ങളാണ് ചിത്രം സമ്മാനിച്ചത്. അതുകൊണ്ടുതന്നെ താരത്തിന്‍റെ സഞ്ചാരത്തിലും യാത്രകളിലും വലിയ മാറ്റങ്ങളുണ്ടാകുകയാണ്.

ജോസഫ് നായകനായ.ജോജുവിന്‍റെ യാത്ര മിനി കൂപ്പര്‍ എസിലാകും ഇനി . കൊച്ചിയിലെ പ്രീഓൺഡ് കാർ ഡീലര്‍സായ ഹർമ്മൻ മോട്ടോഴ്സിൽ നിന്നാണ് ജോജു മിനികൂപ്പര്‍ സ്വന്തമാക്കിയത്.

നേരത്തെ ഫോഡ് എൻഡവറും റാംഗ്ലറും സ്വന്തമാക്കി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മിനി കൂപ്പർ എസിന്‍റെ മൂന്നു ഡോർ പെട്രോൾ പതിപ്പാണ് ജോജുവിന്‍റെ ഷെഡിലെത്തിയത്. 30 ലക്ഷത്തോളം മുടക്കിയാണ് ജോജു വാഹനം സ്വന്തമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply