ബിഗ്‌ബോസ് ഫൈനലില്‍ എത്തണമെങ്കില്‍ കൂടെ കിടക്കണം; ആരോപണവുമായി മാധ്യമപ്രവര്‍ത്തക

ബിഗ്‌ബോസ് ഫൈനലില്‍ എത്തണമെങ്കില്‍ കൂടെ കിടക്കണം; ആരോപണവുമായി മാധ്യമപ്രവര്‍ത്തക

തെലുങ്ക് ബിഗ്‌ബോസ് റിയാലിറ്റി ഷോ സംഘാടകര്‍ക്കെതിരെ ലൈംഗികാരോപണവുമായി വനിത മാധ്യമപ്രവര്‍ത്തക. മാധ്യമ പ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാലിറ്റി ഷോയുടെ നാല് സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

മാര്‍ച്ചില്‍ ആരംഭിക്കാന്‍ പോകുന്ന റിയാലിറ്റി ഷോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് വിളിച്ചതിനു ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അപമര്യദയായി പെരുമാറിയത്.റിയാലിറ്റി ഷോയില്‍ നിന്ന് കോള്‍ വന്നതിന് പിന്നാലെ യുവതി സംഘാടകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു.

മോശമായ പെരുമാറ്റമായിരുന്നു ഇവരുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നത്. നാല് പേരും യുവതിയോട് മോശമായിട്ടാണ് പെരുമാറിയത്രേ. ഫൈനലില്‍ എത്തണമെങ്കില്‍ ഇവരുടെ ബോസിന് വഴങ്ങി കൊടുക്കണമെന്നും മാധ്യമ പ്രവര്‍ത്തകയോട് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കൂടാതെ ബോഡി ഷെയിമിനും ഇവര്‍ ഇരയായെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 21 മുതലാണ് തെലുങ്ക് ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണ്‍ ആരംഭിക്കുന്നത്. ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നിങ്ങനെ വിവിധ ഭാഷകളിലായി റിയാലിറ്റി ഷോ നടക്കുന്നുണ്ട്.

പോലീസ് ഓടിച്ച ഓട്ടോ ഇടിച്ച്…..

ആലപ്പുഴ വയലാർ… മദ്യപിച്ച് ഓട്ടോ ഓടിച്ച ഡ്രൈവറെ പുറകിൽ ഇരുത്തി Police ഓടിച്ച ഓട്ടോ ഇടിച്ച് കാൽനടക്കാരൻ മരിച്ചു. സ്ഥലത്ത് Police നാട്ടുകാരോട് തട്ടിക്കയറുന്നു…

Rashtrabhoomi இடுகையிட்ட தேதி: திங்கள், 15 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*