നെഹ്രു തികച്ചും ശിശു പ്രേമി തന്നെ ; കോൺഗ്രസിന്റെ ശിശുദിനാഘോഷത്തെ ട്രോളി ജോയ് മാത്യൂ

നെഹ്രു തികച്ചും ശിശു പ്രേമി തന്നെ ; കോൺഗ്രസിന്റെ ശിശുദിനാഘോഷത്തെ ട്രോളി ജോയ് മാത്യൂ

Joy Mathew Facebook Postതിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റു ഒരു ശിശു പ്രേമി തന്നെ. മകള്‍ക്കായി ഒരു സംസ്ഥാനം പൊളിച്ചടുക്കിയ സ്നേഹനിധിയായ പിതാവായി. പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി. കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാൽ ശിശു പ്രേമി ആകുമോ?

ഫേസ്ബുക്കിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം :

ശിശു ദിനവും ജവഹർ ലാൽ നെഹ്രുവും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. ഒരാൾ തന്റെ കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാൽ ശിശു പ്രേമി ആകുമോ? അപ്പോൾ ഒരു ചങ്ങാതി പറഞ്ഞു നെഹ്‌റുവിനു കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നുവത്രേ.

ശരിയാണ്, തനിക്ക് ദാനമായികിട്ടിയ ഏറ്റവും വിലപിടിച്ച സമ്മാനം കുട്ടികളെ ഏൽപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം ശരിക്കും ഒരു മാതൃകാ ചാച്ചാ തന്നെയായിരുന്നു. മകളുടെ നിർബന്ധം കാരണം 1959 ൽ ഒരു സംസ്ഥാനം ആദ്യം പൊളിച്ചടുക്കി കൊടുത്തു സ്നേഹനിധിയായ പിതാവായി.

പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി.മകളാകട്ടെ തന്റെ പിതാവിനെപ്പോലെ തന്റെ കാലശേഷം തനിക്ക് കിട്ടിയത് മകന് കൊടുത്തു.ഇനി മകളുടെ മകന്റെ മകനും അത് കിട്ടുമായിരിക്കും.പിന്നെ……… പിന്നെ…. ആരാ പറഞ്ഞത് നെഹ്‌റുവിന് കുട്ടികളോട് സ്നേഹമില്ലെന്ന്!

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply