കെജിഎഫ് സംവിധായകനൊപ്പം ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇനി ജൂനിയര്‍ എന്‍ടിആര്‍..?

കെജിഎഫ് സംവിധായകനൊപ്പം ബ്രഹ്മാണ്ഡ ചിത്രത്തില്‍ ഇനി ജൂനിയര്‍ എന്‍ടിആര്‍..?

സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫ് എന്ന ചിത്രം കൊണ്ട് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച താരമാണ്. റോക്കിങ് സൂപ്പര്‍സ്റ്റാര്‍ യഷ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറുകയും ചെയ്തിരുന്നു.

നിലവില്‍ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ തിരക്കുകളിലാണ് അണിയറപ്രവര്‍ത്തകര്‍.അതേസമയം കെജിഎഫ് സംവിധായകന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ പ്രശാന്ത് നീലിന്റെ പുതിയ സിനിമയില്‍ നായകനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. അടുത്തിടെ സിനിമയുടെ ത്രെഡ് പറയാനായി നടനെ സംവിധായകന്‍ സമീപിച്ചിരുന്നുവെന്നും കഥ കേട്ട് സൂപ്പര്‍താരത്തിന് ഇഷ്ടപ്പെട്ടതായും അറിയുന്നു.

മൈത്രി മൂവി മേക്കേഴ്സ് എന്ന പ്രൊഡക്ഷന്‍ ബാനര്‍ തങ്ങളുടെ അടുത്ത ചിത്രം ഈ ടീമിനൊപ്പമാണെന്ന് അറിയിച്ചിട്ടുണ്ട്. നിലവില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. നടനൊപ്പം രാംചരണ്‍ തേജ, അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്.

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

കുത്താനും കൊല്ലാനും പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പോകുന്നതിന് മുന്‍പ് ഇതൊന്നു കാണണം

Rashtrabhoomi இடுகையிட்ட தேதி: புதன், 10 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment