മകളെ കുറിച്ച് വികാരധീനയായി ജൂഹി ചൗള; അഭിമാനത്തോടെ താരപുത്രി

മകളെ കുറിച്ച് വികാരധീനയായി ജൂഹി ചൗള; അഭിമാനത്തോടെ താരപുത്രി

ബോളിവുഡ് നായിക ജൂഹി ചൗള മലയാളികള്‍ക്ക് സുപരിചിതയാണ്. ഹരീകൃഷ്ണന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന താരമാണ് ജൂഹി.

വിവാഹ ശേഷവും താരം സിനിമയില്‍ സജീവമായിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രം സീറോയിലായിരുന്നു അവസാനമായി നടി വേഷമിട്ടത്. എന്നാല്‍ താരത്തിന്റെ പുതിയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരിക്കുകയാണ്.

മകള്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ വിവരമായിരുന്നു ജൂഹി ചൗള ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സഹപാഠികള്‍ക്കൊപ്പം ക്ലാസ് മുറിയില്‍ ഇരിക്കുന്ന മകള്‍ ജാന്‍വിയുടെ ചിത്രം നടി പോസ്റ്റ് ചെയ്തിരുന്നു.

ജാന്‍വിയുടെ സ്‌കൂളിലെ അവസാന ദിവസം പകര്‍ത്തിയ ചിത്രമാണ് ജൂഹി പങ്കുവെച്ചിരിക്കുന്നത്. ഒരേസമയം സന്തോഷവും സങ്കടവും എന്നാണ് ഇതോടൊപ്പം നടി കുറിച്ചിരിക്കുന്നത്.

ബിസിനസുകാരനായ ജയ് മെഹ്തയാണ് ജൂഹി ചൗളയുടെ ഭര്‍ത്താവ്. ജാന്‍വിയെ പോലെ ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയും അടുത്തിടെയായിരുന്നു ലണ്ടനില്‍ വെച്ച് പഠനം പൂര്‍ത്തിയാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply