ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ കടിച്ച് പരിക്കേല്‍പ്പിച്ചു; എസ്.എഫ്.ഐ പ്രവര്‍ത്തകനെതിരെ കേസ്
ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ കടിച്ച് പരിക്കേല്‍പ്പിച്ചു; എസ്.എഫ്.ഐ പ്രവര്‍ത്തകനെതിരെ കേസ്
സീനിയര്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ യുവാവിന്റെ കടിയേറ്റ് പെണ്‍കുട്ടിക്ക് പരിക്ക്. കൊട്ടിയം എസ്.എന്‍ പോളിടെക്‌നിക്കിലെ ആകാശ് നായര്‍ (19) ആണ് കൊട്ടാരക്കര സ്വദേശിനിയായ ജൂനിയര്‍ വിദ്യാര്‍ത്ഥിനിയെ കടിച്ച് പരിക്കേല്‍പ്പിച്ചത്.
ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. സിവില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇടനാഴിയില്‍ കൂടി നടന്നുവരുമ്പോള്‍ ആകാശ് കൈയില്‍ കടന്നുപിടിച്ചു കടിയ്ക്കുകയായിരുന്നു.
പരിക്കേറ്റ പെണ്‍കുട്ടിയുടെ സഹോദരനും ഇതേ കോളേജില്‍ തന്നെയാണ് പഠിക്കുന്നത്. വിവരമറിഞ്ഞെത്തിയ സഹോദരന്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് പരാതിയില്‍ അന്വേഷണം നടത്തിയ കോളേജ് അധികൃതര്‍ ആകാശിനെ സസ്പെന്‍ഡ് ചെയ്യുകയും കൊട്ടിയം പോലീസിന് വിവരം കൈമാറുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊട്ടിയം പോലീസ് ആകാശിനെതിരെ കേസെടുത്തിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.