പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ കന്യാസ്ത്രീ മഠത്തിലേക്ക് അയക്കരുത്; ജസ്റ്റിസ് കെമാല്‍പാഷ
പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ കന്യാസ്ത്രീ മഠത്തിലേക്ക് അയക്കരുത്; ജസ്റ്റിസ് കെമാല്‍പാഷ
കൊച്ചി: പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മഠത്തിലേക്ക് അയക്കരുതെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മഠത്തിലേക്ക് അയയ്ക്കുന്നതിനു പകരം പ്രായപൂര്‍ത്തിയായ ശേഷം സ്വന്തം തീരുമാനപ്രകാരം പോകാന്‍ അനുവദിക്കണമെന്നതാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി കടവന്ത്ര വൈഎംസിഎ ഹാളില്‍ വനിതാ സുരക്ഷയെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കവെയാണ് കെമാല്‍പാഷ തുറന്നടിച്ചത്. സ്ത്രീകള്‍ക്കു നീതി കിട്ടുന്നില്ലെന്നു തോന്നുന്നിടത്ത് സമരത്തിനു എല്ലാവരും ഇറങ്ങണമെന്നും, സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരും വനിതകളും സമൂഹത്തിനു മാതൃകയാണെന്നും കെമാല്‍പാഷ കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീ നല്‍കിയ ഫ്രാങ്കോയ്‌ക്കെതിരായ പീഡനപരാതിയില്‍ പോലീസ് നടപടിയില്‍ അദ്ദേഹം തൃപ്തനല്ല. ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നതു പോലെയാണ് പോലീസെന്ന് കെമാല്‍പാഷ പറഞ്ഞു. കേസ് കോടതി പരിഗണിക്കുന്നു എന്ന കാരണം കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച് നിരവധി സുപ്രീംകോടതി വിധികളുണ്ടെന്നും കെമാല്‍പാഷ വ്യക്തമാക്കി.
https://www.facebook.com/rashtrabhumionlinenews/videos/331283887697055/?__xts__%5B0%5D=68.ARCiOk7MSpVgjf1THaMlSOKenmxAg4Mrc688Yn-6BCe5gPU7n_JFV7ED2p-j0HVjeufoIk4JMy4J1fwPFFjnpwY1QtUU0gFpzPfuYCeUt2G_d_GGBj3wTMNgdyThuB5AaavlqKbZYvbGuFTcXbmobTmWqTPBSUBUoA97VT54T–kjIceI5lD&__tn__=-R
സ്ത്രീകളെ ഉപഭോക്തൃവസ്തുവായി കാണുന്ന നാട്ടില്‍ അവര്‍ എങ്ങനെ സുരക്ഷിതരാകുമെന്നും, ഇച്ഛാശക്തിയുള്ള സര്‍ക്കാരുള്ളിടത്തേ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകുകയുള്ളു. സമൂഹത്തില്‍ പിടിപാടുള്ളവര്‍ക്കും അന്യരുടെ പണമുള്ള മേലധ്യക്ഷന്മാര്‍ക്കും മുന്നില്‍ നിയമം ഓച്ഛാനിച്ചു നില്‍ക്കുമെന്നും കെമാല്‍പാഷ കൂട്ടിച്ചേര്‍ത്തു.
Leave a Reply