വിജയ് ചിത്രം ‘മെര്‍സലി’ല്‍ നിന്ന് പിന്മാറാനുള്ള കാരണം തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ നടി

വിജയ് ചിത്രം ‘മെര്‍സലി’ല്‍ നിന്ന് പിന്മാറാനുള്ള കാരണം തുറന്ന് പറഞ്ഞ് തെന്നിന്ത്യന്‍ നടി

ആറ്റ്‌ലി സംവിധാനം ചെയ്ത് വിജയ് നായകനായ മെര്‍സല്‍ മികച്ച മുന്നേറ്റത്തോടെയായിരുന്നു തിയേറ്റര്‍ കയ്യടക്കിയിരുന്നത്. നിത്യ മേനോനും സാമന്തയുമായിരുന്നു നായികമാര്‍. നിത്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ചത് ജ്യോതികയെയായിരുന്നു.

എന്നാല്‍ താരം ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ചിത്രം പുറത്തിറങ്ങിയതിന് രണ്ട് വര്‍ഷത്തിന് ശേഷം അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജ്യോതിക. ജ്യോതികയുടെ പുതിയ ചിത്രമായ രാക്ഷസിയുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് മനസ് തുറന്നത്.

മെര്‍സലിനായി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ഗാത്മകതയുമായി ബന്ധപ്പെട്ട കാര്യത്തില്‍ അണിയറ പ്രവര്‍ത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടര്‍ന്ന് ഞാന്‍ ആ ചിത്രം വേണ്ടെന്നു വച്ചു- ജ്യോതിക പറഞ്ഞു. ബജറ്റ് നോക്കിയല്ല പ്രേക്ഷകര്‍ സിനിമ കാണുന്നത്.

ചിത്രം എന്തു നല്‍കുന്നു എന്നതാണ് പ്രധാനം. വിജയ് ചിത്രം മെര്‍സല്‍ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം ഇതാണ്; തുറന്ന് പറഞ്ഞ് ജ്യോതിക .ജ്യോതിക മെര്‍സലില്‍ നിന്നും പിന്‍മാറിയെങ്കിലും നിത്യക്കത് ഭാഗ്യമായി മാറുകയായിരുന്നു. ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് നിത്യ കാഴ്ച വച്ചത്. തമിഴകത്ത് നിത്യയുടെ താരമൂല്യം ഉയര്‍ത്താനും മെര്‍സലിലെ കഥാപാത്രത്തിന് കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply