കെ ജി എഫ് താരം യഷിന്റെ വീടിന് മുന്നില്‍ ആരാധകനായ യുവാവ് തീകൊളുത്തി മരിച്ചു
കെ ജി എഫ് താരം യഷിന്റെ വീടിന് മുന്നില്‍ ആരാധകനായ യുവാവ് തീകൊളുത്തി മരിച്ചു
കെ ജി എഫ് താരം യഷിന്റെ വീടിന് മുന്നില്‍ ആരാധകനായ യുവാവ് തീകൊളുത്തി മരിച്ചു. യഷിനെ കാണാന്‍ സാധിക്കാത്തതിനാലാണ് ആരാധകന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.
യഷിന്റെ ഹോസകേരഹള്ളിയിലുള്ള വസതിക്ക് മുന്നിലാണ് സംഭവം. രവി ശങ്കര്‍ എന്ന പേരുള്ള യുവാവാണ് മരിച്ചതെന്നാണ് വിവരം.ഇന്നലെയായിരുന്നു യഷിന്റെ ജന്മദിനം.
കന്നഡയിലെ മുതിര്‍ന്ന താരമായ അംബരീഷിന്റെ നിര്യാണത്തെ തുടര്‍ന്ന് ജന്മദിന ആഘോഷങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല. യഷിനെ കാണാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാര്‍ പ്രവേശനം അനുവദിച്ചില്ലെന്ന് രവിയുടെ സുഹൃത്തുക്കള്‍ പറയുന്നു.
തുടര്‍ന്നാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. കണ്ടുനിന്നവര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
ആരാധകനെ കാണാന്‍ യഷ് ആശുപതിയിലെതിയിരുന്നു. ഇടയ്ക്ക് ബോധം വരുമ്പോള്‍ യഷ് തന്നെ കാണാന്‍ വന്നിരുന്നോയെന്ന് ആശുപത്രി ജീവനക്കാരോട് ചോദിച്ചിരുന്നു.
ആരാധകന്‍റെ ഈ പ്രവൃത്തി തന്നെ അസ്വസ്ഥനാക്കിയതായി യഷിനോട് അടുപ്പമുള്ളവര്‍ പറഞ്ഞു. ഇനി ഇങ്ങനെ ഒരു സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നു യഷ് പറഞ്ഞതായിയും അവര്‍ പറഞ്ഞു.
Leave a Reply
You must be logged in to post a comment.