കെ.ജെ. ജോര്‍ജ് ഫ്രാന്‍സിസ് മെമ്മോറിയല്‍ ഫുട്ബാള്‍ ഫെസ്റ്റ്

കെ.ജെ. ജോര്‍ജ് ഫ്രാന്‍സിസ് മെമ്മോറിയല്‍ ഫുട്ബാള്‍ ഫെസ്റ്റ്

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യ ത്തില്‍ സംഘടനയുടെ ആദ്യകാല ജനറല്‍ സെക്രട്ടറി ശ്രി.കെ.ജെ. ജോര്‍ജ് ഫ്രാന്‍സിസ് മെമ്മോറിയല്‍ ഫുട്ബാള്‍ ഫെസ്റ്റ് നടത്തി. ജില്ലയിലെ 32 പോലീസ് സ്റ്റേഷന്‍ ടീമുകള്‍ പങ്കെടുത്തു.

ഫൈനല്‍ മത്സരത്തില്‍ ഏലൂര്‍ പോലീസ് സ്റ്റേഷനെ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കണ്ട്രോള്‍ റൂം കൊച്ചി സിറ്റി വിജയികളായി. ജില്ലാ പോലീസ് മേധാവി IG ശ്രീ. നാഗരാജു IPS സമ്മാനദാനം നിര്‍വഹിച്ചു.

ചടങ്ങില്‍ തൃക്കാക്കര ACP ശ്രീ.ശ്രീകുമാര്‍, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ഷിബുരാജ്, ജില്ലാ പ്രസിഡന്റ് ശ്രീ.റെജിമോള്‍, സെക്ര ട്ടറി ശ്രീ. പി.ഡി.ബൈജു, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*