സാംസ്‌കാരിക നായകര്‍ തങ്ങളുടെ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണ്; കെ എം അഭിജിത്

സാംസ്‌കാരിക നായകര്‍ തങ്ങളുടെ നാക്കും വാക്കും സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണ്; കെ എം അഭിജിത്

സിപിഎമ്മിന് മുന്നില്‍ കുനിഞ്ഞിരിക്കുന്ന നാറികളാണ് സാംസ്‌കാരിക നായകരെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്.

തങ്ങളുടെ നാക്കും വാക്കും സാംസ്‌കാരിക നായകര്‍ സിപിഎമ്മിന് പണയപ്പെടുത്തിയിരിക്കുകയാണെന്നും സര്‍ക്കാര്‍ നല്‍കുന്ന അപ്പക്കഷണം പ്രതീക്ഷിച്ചിരിക്കുകയാണ് ഇക്കൂട്ടരെന്നും കെ എം അഭിജിത് ആരോപിച്ചു.

സാംസ്‌കാരിക രംഗത്തുനിന്നും കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ വേണ്ടത്ര പ്രതിഷേധം ഉയരുന്നില്ലെന്നാണ് കെഎസ്‌യു പറയുന്നത്.

ആശയങ്ങളെ കഠാര കൊണ്ട് നേരിടാനാണെങ്കില്‍ ജീവന്‍ കളയാനും കെഎസ്‌യു പ്രവര്‍ത്തകര്‍ തയ്യാറാണ്. അക്രമങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ കെഎസ്‌യു തിരിച്ചടിക്കുമെന്നും അഭിജിത് വ്യക്തമാക്കി.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റേയും സഹോദരിമാരുടെ പഠനച്ചെലവ് കെഎസ്‌യു ഏറ്റെടുക്കുമെന്നും അഭിജിത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment