കെ.എം മാണിയുടെ നില അതീവ ഗുരുതരം

കെ.എം മാണിയുടെ നില അതീവ ഗുരുതരം

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. രാവിലെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉച്ചയോടെ വീണ്ടും ഗുരുതരമാവുകയായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ എം മാണിയെ ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു കെഎം മാണി. കെ എം മാണിയുടെ ആരോഗ്യനില ഇന്നലത്തേക്കാളും 20 ശതമാനം മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ രാവിലെ പ്രതികരിച്ചിരുന്നു. ജോസ് കെ മാണി കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.

Also read: സരിതയുടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശപത്രിക തള്ളിയത് ചോദ്യം ചെയ്ത് സരിത നായര്‍ സമര്‍പ്പിച്ച രണ്ട് ഹര്‍ജികളും ഹൈക്കോടതി തള്ളി. പരാതി ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ഹര്‍ജിയാണ് നല്‍കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ തള്ളിയത്.

സരിതയുടെ ശിക്ഷ തടഞ്ഞിട്ടുണ്ടന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി കണക്കിലെടുത്തില്ല. ഇലക്ഷന് പെറ്റീഷന്‍ ഫയല്‍ ചെയ്താല്‍ ഈ ഇലക്ഷന് മത്സരിക്കാന്‍ അവസരം ലഭിക്കില്ല എന്ന് സരിതയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചെങ്കിലും കോടതി വഴങ്ങിയില്ല. സരിതയുടെ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പ്രാഥമിക തടസവാദം സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ അവസാന ഘട്ടത്തിലാണന്നും ഈ ഘട്ടത്തില്‍ ഇടപെട്ടാല്‍ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സരിതാ നായര്‍ വ്യക്തമാക്കി. പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നിട്ടുണ്ടെന്നാണ് സരിതയുടെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*