K M SHAJI MLA disqualified l കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി
കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി K M SHAJI MLA disqualified

K M SHAJI MLA disqualified എറണാകുളം : കെ എം ഷാജിയെ എം എല്‍ എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിക്കൊണ്ട് അരീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കി. 2016ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് നേടാന്‍ വര്‍ഗീയമായി ശ്രമിച്ചുവെന്ന കണ്ടെത്തലിലാണ് ഹൈക്കോടതിയുടെ വിധി. കോടതി ചിലവായി അന്‍പതിനായിരം രൂപ നികേഷ് കുമാറിന് നല്‍കാനും കോടതി ഉത്തരവിട്ടു.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
സി പി ഐ എം പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിവിധി ഉണ്ടായിരിക്കുന്നത്.അടുത്ത ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.എന്നാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തള്ളി. എന്നാല്‍ കോടതി വിധിയില്‍ തൃപ്തനാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.
നിര്‍മ്മാണപ്പിഴവ്, സുസുക്കി ഇന്‍ട്രൂഡര്‍ 150 തിരിച്ചുവിളിക്കുന്നു
അതേസമയം കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കെ എം ഷാജി അറിയിച്ചു. നികേഷ് കുമാറും സി പി എമ്മും വ്യാജമായി സൃഷ്ട്ടിച്ച കേസാണിതെന്നും കെ എം ഷാജി ആരോപിച്ചു. വര്‍ഗീയവാദി എന്ന് പറഞ്ഞതില്‍ അപമാനം തോന്നുന്നുവെന്നും ഷാജി.
Leave a Reply