പ്രമുഖ ഗാന്ധിയന്‍ കെ.പി.എ റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
പ്രമുഖ ഗാന്ധിയന്‍ കെ.പി.എ റഹീം പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
പ്രമുഖ ഗാന്ധിയനും പ്രഭാഷകനുമായ കെ പി എ റഹീം(67) പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശിയാണ്.
ഞായറാഴ്ച രാവിലെ 10.20 ഓടെ പുത്തലം ക്ഷേത്രത്തില്‍ മഹാത്മാഗാന്ധി 85 വര്‍ഷം മുമ്പ് സന്ദര്‍ശിച്ചതിന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം കുഴഞ്ഞ് വീണത്.
ഉടന്‍ മാഹി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഹിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ കൗണ്‍സില്‍ ഓഫ് സര്‍വ്വീസസ് ഓര്‍ഗനൈസേഷന്‍സ് സംഘടിപ്പിച്ച ഗാന്ധി സ്മൃതി യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി വന്ന് പ്രസംഗിച്ചിടത്ത് തന്നെ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോഴാണാണ് ഗാന്ധിയനായ കെ.പി.റഹിം മാസ്റ്ററുടെയും അന്ത്യം. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് പാനൂര്‍ ജുമാഅത്ത് പള്ളിയില്‍ നടക്കും.
കെ പി എ റഹീമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനകത്തും പുറത്തും പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Leave a Reply