ജയിലിലേക്ക് പോകുന്നതില്‍ അഭിമാനമേയുള്ളൂ; കെ.പി പ്രകാശ് ബാബു

ജയിലിലേക്ക് പോകുന്നതില്‍ അഭിമാനമേയുള്ളൂ; കെ.പി പ്രകാശ് ബാബു

അയ്യന് വേണ്ടി ധര്‍മ്മയുദ്ധം നയിച്ചതിന്റെ പേരില്‍ പത്രിക കൊടുക്കേണ്ടതും തിരഞ്ഞെടുപ്പിനെ നേരിടേണ്ടതും ജയിലില്‍ നിന്നെങ്കില്‍ അതിനെ പൂമാലപോലെ സ്വീകരിച്ചിരിക്കുന്നു.

അവിശ്വാസികളായുള്ള ആക്ടിവിസ്റ്റുകള്‍ അയ്യപ്പസ്വാമിയെ വെല്ലുവിളിക്കുന്നത് കണ്ടു നില്‍ക്കാന്‍ സാധിച്ചില്ലെന്നും അതിനെതിരെ നട്ടെല്ലു നിവര്‍ത്തി പോരാടിയെന്നും കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ കെ പി പ്രകാശ് ബാബു.

ശബരിമലയില്‍ യുവതിയെ ആക്രമിച്ച കേസില്‍ പ്രകാശ് ബാബു സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ട് റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് ബാബു ഫേസ്ബുക്കിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്.

വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. പോരാത്തതിന് തൃപ്തി ദേശായി തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.

ജയിലിലേക്ക് പോകുന്നതില്‍ അഭിമാനമേയുള്ളൂവെന്നും വിശ്വാസം അവകാശമാണെന്നും പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജയിലിലേക്ക് പോകുന്നു .. അഭിമാനമേയുള്ളൂ..
വിശ്വാസം എന്റെ അവകാശമാണ്….

വിശ്വാസത്തിന്റെ ഭാഗമായുള്ള ആചാര സംരക്ഷണം എന്റെ കടമയുമായിരുന്നു .. അവിശ്വാസികളായുള്ള ആക്ടിവിസ്റ്റുകള്‍ അയ്യപ്പസ്വാമിയെ വെല്ലുവിളിക്കുന്നത് കണ്ടു നില്‍ക്കാന്‍ സാധിച്ചില്ല. നട്ടെല്ലു നിവര്‍ത്തിയുള്ള പോരാട്ടമായിരുന്നു അനിവാര്യം.. അത് നിര്‍വ്വഹിക്കുകയും ചെയ്തു.

അതിന്റെ പേരില്‍ ചുമത്തപ്പെട്ട കേസ്സുകളും ജയിലറയും… അതിജീവിക്കുക തന്നെ ചെയ്യും. അയ്യന് വേണ്ടി ധര്‍മ്മയുദ്ധം നയിച്ചതിന്റെ പേരില്‍ പത്രിക കൊടുക്കേണ്ടതും തിരഞ്ഞെടുപ്പിനെ നേരിടേണ്ടതും ജയിലില്‍ നിന്നെങ്കില്‍ അതിനെ പൂമാലപോലെ സ്വീകരിച്ചിരിക്കുന്നു….

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കൊണ് സ്ഥാനാര്‍ത്ഥിയായുള്ള പ്രഖ്യാപനമുണ്ടായത്. വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. പോരാത്തതിന് തൃപ്തി ദേശായി തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply