മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി; മകളെ ഓര്‍ത്ത് കെ.എസ് ചിത്ര

മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായി; മകളെ ഓര്‍ത്ത് കെ.എസ് ചിത്ര

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി കെഎസ് ചിത്രയുടെ ജീവിതത്തിലേക്ക് മകള്‍ നന്ദന എത്തുന്നത്. എന്നാല്‍ ചിത്രയുടെ ആ സന്തോഷത്തിന് അധികനാള്‍ ആയുസ്സുണ്ടായിരുന്നില്ല.

2011 ലെ ഒരു വിഷു നാളില്‍ ആ കുഞ്ഞിനെ വിധി തട്ടിയെടുത്തു. ഇന്നും തീരാ നോവായി മകളുടെ വിയോഗം പ്രിയ ഗായികയെ വേട്ടയാടുകയാണ്. മകള്‍ നഷ്ടപ്പെട്ടിട്ട് എട്ട് വര്‍ഷമാവുമ്പോള്‍ മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ചിത്ര.

മകള്‍ പോയതോടെ ജീവിതം ശൂന്യതയിലും ദുഃഖത്തിലുമായെന്നാണ് ചിത്ര കുറിക്കുന്നത്. മകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസില്‍ മായാതെ നില്‍ക്കുകയാണെന്നും പോസ്റ്റില്‍ ഗായിക ചിത്ര പറയുന്നു.

‘ജനനവും മരണവും ഒന്നും നമ്മുടെ കൈകളിലല്ല. സമയം പറന്നുപോവുകയാണ്. ഓര്‍മ്മകള്‍ മനസില്‍ ആഴത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. ജീവിതത്തില്‍ ശൂന്യതയിലും ദുഃഖവും നിറഞ്ഞി. മിസ്സിങ് യു നന്ദന’ ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2002 ലാണ് ചിത്രയ്ക്ക് കുഞ്ഞു ജനിക്കുന്നത്. 2011 ലെ വിഷു നാളില്‍ ദുബായിയിലെ നീന്തല്‍ കുളത്തില്‍ വീണ് കുഞ്ഞ് മരണപ്പെട്ടു. അന്ന് എട്ട് വയസായിരുന്നു നന്ദനയ്ക്ക്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply