മാരുതി ആള്‍ട്ടോ K10 വിപണിയില്‍

മാരുതി ആള്‍ട്ടോ K10 വിപണിയില്‍

ഇതാ മാരുതി ആള്‍ട്ടോ K10 വിപണിയില്‍ എത്തിയിരിക്കുന്നു. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളുമായിട്ടാണ് ഇത്തവണ വിപണിയില്‍ എത്തിയിരിക്കുന്നത്‌. വിപണിയില്‍ റെനോ ക്വിഡ് 1.0, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് മാരുതി ആള്‍ട്ടോ K10 -ന്റെ മത്സരം.

ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ പ്രകാരം ആള്‍ട്ടോ K10 ഹാച്ച്‌ബാക്കിനെ മാരുതി പുതുക്കി.ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് പുതിയ സുരക്ഷ സംവിധാനങ്ങള്‍.

സുരക്ഷ സംവിധാനങ്ങളല്ലാതെ മാരുതി ആള്‍ട്ടോ K10-ന് മറ്റു മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇത്തവണത്തെ വരവിൽ വിപണിയില്‍ റെനോ ക്വിഡ് 1.0, ഹ്യുണ്ടായി സാന്‍ട്രോ, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് മാരുതി ആള്‍ട്ടോ K10 -ന്റെ മത്സരം.

1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പുതിയ ആള്‍ട്ടോ K10 മോഡലുകളിലും തുടരുന്നു. എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം പരമാവധി കുറിക്കും. 24.07 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് കാറില്‍ മാരുതിയുടെ വാഗ്ദാനം. ‌
പുറത്തിറങ്ങിയ നിലവിലെ മോഡലിനെക്കാള്‍ കൂടുതല്‍ നീളവും വീതിയും ഉയരവും പുതിയ പതിപ്പിനുണ്ട്.

വലിയ ടയറുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്ബുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ മുതലായ വിശേഷങ്ങളെല്ലാം പുത്തന്‍ ആള്‍ട്ടോയില്‍ ഉണ്ട് ഇതോടെ കാറിന്റെ വിലയും ഉയര്‍ന്നു. 3.66 ലക്ഷം രൂപ മുതല്‍ പുതിയ ആള്‍ട്ടോ വില. അധിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുങ്ങുന്നതിനെ തുടര്‍ന്ന് പതിനായിരം രൂപയുടെ വിലവര്‍ധനവാണ് ആള്‍ട്ടോയ്ക്ക്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply