കാണാതായ മൃഗഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

ഹൈദരാബാദില്‍ ബുധനാഴ്ച മുതല്‍ കാണാതായ മൃഗഡോക്ടർ പ്രിയങ്ക റെഡ്ഡി (26)യുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെണ് മൃതദേഹം കണ്ടെത്തിയത്. പ്രിയങ്കയുടെ വീട് സ്ഥിതി ചെയ്യുന്ന ഷാഡ്നഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഒരു മേല്‍പ്പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്.

തെലങ്കാനയിലെ ഷാഡ്നഗറിലെ വീട്ടില്‍ നിന്ന് കൊല്ലുരു ഗ്രാമത്തിലെ വെറ്റിനറി ആശുപത്രിയിലേക്ക് പോകവെ ഷംഷാബാദില്‍ വെച്ച് പ്രിയങ്ക റെഡ്ഡിയുടെ ഇരുചക്രവാഹനത്തിന്റ ടയര്‍ പഞ്ചറായിരുന്നു. ടയര്‍ നന്നാക്കാന്‍ ഒരു വ്യക്തി സഹായ വാഗ്ദാനം നല്‍കിയതായി ഫോണ്‍ കോള്‍ ഓഡിയോ സൂചിപ്പിക്കുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് പ്രിയങ്ക റെഡ്ഡി സഹോദരി ഭവ്യയുമായാണ് അവസാനമായി സംസാരിച്ചത്. അജ്ഞാതരായ ധാരാളം പുരുഷന്മാരുടെ ട്രക്കുകള്‍ പ്രദേശത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും തനിക്ക് നല്ല ഭയമുണ്ടെന്നും സഹോദരി പറഞ്ഞതായി ഭവ്യ പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് അറിയിരുന്നെന്നും അവർ പറഞ്ഞു.

തീര്‍ത്തും കത്തിക്കരിഞ്ഞ മൃതദേഹം പ്രിയങ്ക ധരിച്ചിരുന്ന ലോക്കറ്റിന്റെ സഹായത്തോടെയാണ് കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇത് മൃതദേഹം കുടുംബത്തിന് കൈമാറിയിട്ടുണ്ട്.

കൊല്ലപ്പെട്ട പ്രിയങ്കയുടെ വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ല, അത് പൊലീസിന് സുപ്രധാന സൂചനകള്‍ നല്‍കും.

ഇത് ചെയ്ത ആരായാലും അവരെ തൂക്കിക്കൊല്ലണമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രിയങ്കയുടെ പിതാവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*