കടലില്‍ കാണാതായ നാല് കുട്ടികളും മരിച്ചു

കടലില്‍ കാണാതായ നാല് കുട്ടികളും മരിച്ചു

തിരുവനന്തപുരം: ഇന്നലെ അമ്പലത്തറയില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ നാല് കുട്ടികളും മരിച്ചു. നവാസ് ഖാൻ, ബിസ്മില്ല ഖാൻ, റമീസ് ഖാൻ, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.

Also Read >> യുവാവിനെ കൊന്ന് ബൈക്കില്‍ കെട്ടി പാറക്കുളത്തിൽ താഴ്ത്തി

ഇവര്‍ ഭീമാപ്പള്ളി സ്വദേശികളാണ്. ഇന്നലെ ഉച്ചയോടെയാണ് ഏഴംഗ സംഘം പൊഴിക്കരയില്‍ എത്തിയത്. കുളിക്കാനിറങ്ങിയ അഞ്ചുപേരില്‍ നാല് പേരെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

Also Read >> യുവ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത?

മത്സ്യത്തൊഴിലാളികള്‍ രണ്ടുപേരെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇബ്രാഹീം എന്ന കുട്ടി മരിക്കുകയായിരുന്നു. രക്ഷപെടുത്തിയ ജസീര്‍ഖാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മത്സ്യതൊഴിലാളികളും പോലീസും ഫയര്‍ ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Also Read >> റിസോര്‍ട്ടിലെ കിണറ്റില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു

ഇന്നലെ അമ്പലത്തറയില്‍ കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ നാല് കുട്ടികളും മരിച്ചു. നവാസ് ഖാൻ, ബിസ്മില്ല ഖാൻ, റമീസ് ഖാൻ, ഇബ്രാഹിം എന്നിവരാണ് മരിച്ചത്.

മത്സ്യത്തൊഴിലാളികള്‍ രണ്ടുപേരെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇബ്രാഹീം എന്ന കുട്ടി മരിക്കുകയായിരുന്നു. രക്ഷപെടുത്തിയ ജസീര്‍ഖാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മത്സ്യതൊഴിലാളികളും പോലീസും ഫയര്‍ ഫോഴ്സും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply