കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് പിടികൂടി. കൃഷി സ്ഥലം താമസ സ്ഥലം ആകുന്നതിന് അപേക്ഷ നല്‍കിയ വ്യക്തിയില്‍ നിന്നാണ് കൈക്കൂലി വാങ്ങിയത്. ഇതിനു രണ്ടു ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ആദ്യ ഗഡുവായി ഇരുപത്തിയയ്യായിരം രൂപ വാങ്ങുമ്പോഴാണ് ഇവര്‍ വിജിലന്‍സിന്‍റെ പിടിയിലായത്. കൊല്ലം സ്വദേശിനിയും ചങ്ങനാശേരി കൃഷി ഓഫിസറായ വസന്തകുമാരിയാണ് പിടിയിലായത്.

കോട്ടയം വിജിലന്‍സ്‌ എസ്‌.പി. വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്‌. ഇവരുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത 70,000 രൂപയും വിജിലന്‍സ് സംഘം കണ്ടെത്തി.

കൃഷി ഭൂമി തരാം മാറ്റി കരഭൂമിയാക്കി കൊടുക്കുന്നതിനുവേണ്ടിയാണ് രണ്ടു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ തയ്യാറാകാതെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

പരാതിക്കാരന്റെ കൈവശം ഫിനോഫ്‌തലിന്‍ പൗഡറിട്ട നോട്ടുകള്‍ നല്‍കി കൃഷി ഓഫീസര്‍ക്ക് നല്‍കിയ ഉടന്‍തന്നെ വിജിലന്‍സ് സംഘം ഓഫീസിനുള്ളില്‍ കയറി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ ഇവരുടെ കയ്യില്‍നിന്നും നോട്ടുകള്‍ കണ്ടെത്തുകയായിരുന്നു. കൂടാതെ കണക്കില്‍ പെടാത്ത 70,000 രൂപയും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment