കലാഭവന്‍ ഫാ. ആബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

കലാഭവന്‍ ഫാ. ആബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

കൊച്ചി: കെസിബിസി മീഡിയ കമ്മീഷനും ചാവറ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് നല്കുന്ന കലാഭവന്‍ ഫാ.ആബേല്‍ പുരസ്‌കാരം സാംജി ആറാട്ടുപുഴയ്ക്ക്.

1973 ല്‍ ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ സംഗീത രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സാംജി ആറാട്ടുപുഴ സംഗീത രംഗത്ത് നല്കിയ സംഭവനകള്‍ വിലപ്പെട്ടതാണ്.

ഗായകനായും സംഗീതസംവിധായകനായും വളര്‍ന്ന സാംജി നിരവധി ഗാനങ്ങളാണ് ആലപ്പിച്ചത്.ക്രൈസ്തവ സംഗീത രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കല്‍,ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ.തോമസ് പുതുശ്ശേരി സി.എം.ഐ എന്നിവര്‍ അറിയിച്ചു.21 ന് പി.ഓ.സിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*