നുണ പരിശോധനയുടെ ഫലം പുറത്തുവന്നുവെന്ന് ആരാ പറഞ്ഞതെന്ന് കലാഭവന്‍ സോബി

താന്‍ കണ്ട കാര്യങ്ങളാണ് പറഞ്ഞത്; പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും കലാഭവന്‍ സോബി

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ മൊഴികള്‍ നുണയാണെന്ന തരത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റെന്ന് കലാഭവന്‍ സോബി.

താന്‍ കണ്ട കാര്യങ്ങളാണ് പറഞ്ഞതെന്നും അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞത്.’ നുണപരിശോധനയുടെ ഫലം പുറത്തുവന്നുവെന്ന് ആരാ പറഞ്ഞതെന്ന് എനിക്കറിയില്ല. ഈ വാര്‍ത്ത രാവിലെ കണ്ടപ്പോള്‍ കേസ് അന്വേഷിക്കുന്ന അനന്തകൃഷ്ണന്‍ സാറിനെ വിളിച്ചു.

ഞങ്ങളാരും പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വാര്‍ത്ത എവിടെനിന്ന് കിട്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ബ്രെയിന്‍ മാപ്പിംഗാണ് അവരോട് പറഞ്ഞിരുന്നത്. എന്നാല്‍ നുണപരിശോധനമതിയെന്ന് അവരാണ് പറഞ്ഞത്. ഇപ്പോഴും എന്തുതരത്തിലുളള പരിശോധനയ്ക്കും താന്‍ തയ്യാറാണ്.

നുണപരിശോധനയില്‍ ഞാന്‍ പറഞ്ഞകാര്യം തെറ്റാണെന്ന റിസള്‍ട്ട് തന്നാല്‍ അതുവാങ്ങി മറ്റുലാബുകളില്‍ പരിശോധനയ്ക്ക് അയയ്ക്കും. അതിനുളള സംവിധാനങ്ങള്‍ നാട്ടിലുണ്ടല്ലോ? ഡിവൈ എസ് പി കേസ് തെളിയിക്കാന്‍ നോക്കുന്നു. അതിന് മുകളിലുളളവര്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.

ഞാന്‍ കണ്ട കാര്യങ്ങളാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. പറഞ്ഞതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു- കലാഭവന്‍ സോബി വെളിപ്പെടുത്തി. അപകടം ഉണ്ടാകുന്നതിന് മുന്‍പ് അജ്ഞാതര്‍ ബാലഭാക്‌സറിന്റെ കാറിന്റെ ചില്ല് തകര്‍ത്തുവെന്നും മരണത്തിനുപിന്നില്‍ സ്വര്‍ണക്കടുത്തുസംഘമാണെന്നുമാണ് സോബി സി ബി ഐയോട് പറഞ്ഞത്.

ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം നുണപരിശോധന നടത്തിയത്. പോളിഗ്രാഫ് ടെസ്റ്റില്‍ കലാഭവന്‍ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുനും നുണ പറഞ്ഞതായാണ് സി ബി ഐയുടെ കണ്ടെത്തല്‍. കലാഭവന്‍ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ലെന്നും സി ബി ഐ വ്യക്തമാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*