കളമശ്ശേരി മുൻസിപ്പൽ അധ്യക്ഷസ്ഥാനത്തെ ചൊല്ലി എ ഐ ഗ്രൂപ്പ് പോര് മുറുകുന്നു

കളമശ്ശേരിയിലെ മുതിർന്ന ഐ ഗ്രൂപ്പ് നേതാവിന്റെ മുന്നിൽ മുട്ടുവിറച്ചു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി

കളമശ്ശേരി മുൻസിപ്പൽ അധ്യക്ഷസ്ഥാനത്ത് ചൊല്ലി എ ഐ ഗ്രൂപ്പ് പോര് മുറുകുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുകയാണ് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെന്നു ആക്ഷേപം. കെപിസിസി സർക്കുലർ മാനദണ്ഡമാക്കി അധികാരത്തിൽ കയറിയ എ ഗ്രൂപ്പ് കാരിയായ കളമശ്ശേരി മുൻസിപ്പൽ അധ്യക്ഷയെ നേതൃമാറ്റം എന്ന തുറുപ്പ്ചീട്ട് ഇറക്കി പുറത്താക്കാന്‍ നാടകങ്ങൾ പുരോഗമിക്കുയാണ്.

അതിൻറെ ഭാഗമായാണ് കഴിഞ്ഞദിവസം മൂന്ന് ഐ ഗ്രൂപ്പ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ രാജിവെച്ചത്. ഈ നേതൃമാറ്റത്തിലൂടെ ഐ ഗ്രൂപ്പ് ലക്ഷ്യം വെക്കുന്നത് കളമശ്ശേരിയിലെ മുതിർന്ന ഐ ഗ്രൂപ്പ് നേതാവിൻറെ ഭാര്യയെ മുൻസിപ്പൽ അധ്യക്ഷ ആകുന്നതിനു വേണ്ടിയാണെന്നാണ് ആരോപണം. എ ഗ്രൂപ്പ് കാരിയായ ചെയർപേഴ്സൺ അധികാരത്തിൽ കയറിയ അന്നു മുതൽ മുൻസിപ്പൽ കൗൺസിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു കളമശ്ശേരിയിൽ ഭരണസ്തംഭനം ആണെന്ന് വരുത്തി തീർത്ത് മുൻസിപ്പൽ അധ്യക്ഷയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.

എന്നാല്‍ എറണാകുളം കോൺഗ്രസ് ജില്ലാ കമ്മിറ്റി അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറായില്ല, ഐ ഗ്രൂപ്പുകാരനായ എറണാകുളം കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ അധ്യക്ഷൻ പ്രവർത്തനങ്ങൾക്ക് കണ്ണടച്ച് മൗനാനുവാദം കൊടുത്തിട്ടുണ്ട് എന്നാണ് കളമശ്ശേരിയിലെ എ ഗ്രൂപ്പുകാർ ആരോപിക്കുന്നത്.
ഒഴിവുവന്ന മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷന്മാരെ വീണ്ടും തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഇലക്ഷൻ കമ്മീഷൻറെ വിജ്ഞാപനം വന്നിരിക്കുന്ന സാഹചര്യത്തിൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍ ഭരണപക്ഷത്തു നിന്നും കൈവിട്ടു പോകാതിരിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾക്ക് തിരഞ്ഞെടുപ്പ് സമയത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി വിപ്പ് കൊടുക്കുമോ എന്നാണ് കണ്ടറിയേണ്ടതാണ്. അങ്ങനെ വിപ്പ് കൊടുക്കാതിരുന്നാൽ വളരെ ഗുരുതരമായ ആരോപണമായിരിക്കും എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി കേള്‍ക്കേണ്ടി വരിക.

കോൺഗ്രസ് കമ്മിറ്റിയുടെ ജില്ലാ അധ്യക്ഷൻ കളമശ്ശേരിയിലെ ഐ ഗ്രൂപ്പ് നേതാവിൻറെ ഏറ്റവും അടുത്ത സുഹൃത്തും, സഹപ്രവർത്തകനും ആയതുകൊണ്ട് കളമശ്ശേരിയിലെ എ ഗ്രൂപ്പ് നേതൃത്വം ഇതിനെ വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. വിമത കൗൺസിലറെ കൂടെ കൂട്ടി നിലവിലെ ചെയർപേഴ്സൺ എതിരെ വ്യാജ കുബേര കേസ് നൽകുകയും, ഈ പരാതിയുടെ പുറകിൽ പ്രവർത്തിച്ച കളമശ്ശേരിയിലെ ഐ ഗ്രൂപ്പുകാർ ആണെന്ന് വ്യക്തമായി തെളിഞ്ഞിട്ടും അവരെ ശാസിക്കുവാനോ, അവർക്കെതിരെ പാർട്ടിതല നടപടികൾ സ്വീകരിക്കുവാൻ പോലും ജില്ലാ കോൺഗ്രസ് കമ്മിറ്റി തയ്യാറായില്ലെന്ന ആരോപണം മറുപക്ഷം ശക്തമായി ഉന്നയിക്കുന്നുണ്ട്‌. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും മുതിർന്ന ഐ ഗ്രൂപ്പ് നേതാവുമായുള്ള ഉന്നത ബന്ധമാണ് എന്നുള്ള ഒരു ആരോപണവും നിലനില്‍ക്കുന്നുണ്ട്.

കളമശ്ശേരി മുനിസിപ്പാലിറ്റി രൂപീകൃതമായ അന്നു മുതൽ കോൺഗ്രസ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയിൽ എ ഗ്രൂപ്പുകാരായ അധ്യക്ഷന്മാർക്ക് കളമശ്ശേരിയിലെ ഐ ഗ്രൂപ്പുകാരിൽ നിന്ന് നേരിടേണ്ടി വന്നിരിക്കുന്നത് പ്രതിപക്ഷത്തെ പോലും പിന്തുണ പിന്തള്ളുന്ന തരത്തിലുള്ള രാഷ്ട്രീയ ഗ്രൂപ്പ് പ്രഹരങ്ങൾ ആണ്, യുഡിഎഫ് ഭരണത്തെ അട്ടിമറിച്ച് പ്രതിപക്ഷത്തെ വരെ അധികാരത്തിൽ കയറ്റുവാൻ കളമശ്ശേരിയിലെ ഐ ഗ്രൂപ്പ് നേതൃത്വം തയ്യാറായിട്ടുണ്ടെന്ന് പറയന്നു. വരുംദിവസങ്ങളിൽ കളമശ്ശേരിയിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ നാടകങ്ങൾ എന്താകുമെന്ന് കണ്ടറിയേണ്ടതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply