കാളയോടൊപ്പം ടിക്‌ടോക്; യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു
കോയമ്പത്തൂർ : യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. കരുമത്താംപട്ടി റായര്‍പാളയം സ്വദേശി വിഘ്നേശ്വരനാണ് (20) മരിച്ചത്. കാളയ്ക്കൊപ്പം കുളത്തില്‍ ടിക്‌ടോക് വീഡിയോയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തന്‍റെ കാളയോടൊപ്പം നിരവധി വീഡിയോകള്‍ചെയ്ത് ടിക്‌ടോക്കില്‍ ശ്രദ്ധ നേടിയ യുവാവ് കുളത്തില്‍ കാളയുടെ മേലെനിന്ന് ഫോട്ടോയെടുക്കാനുള്ള ശ്രമത്തിനിടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു .
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് . സുഹൃത്തുക്കളായ പരമേശ്വരന്‍, ഭുവനേശ്വരന്‍, മാധവന്‍ എന്നിവരോടൊപ്പം വടുകപാളയം ഭാഗത്തെ കുളത്തിലേക്ക് കാളയോടൊപ്പമാണ് ഇയാള്‍ പോയത്. കുളത്തിന്‍റെ നടുക്ക് കാളയെ കൊണ്ടുപോയശേഷം കാളയെ വെള്ളത്തില്‍ മുക്കുക, രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് കാളയുടെ പുറത്തുനിന്ന് വെള്ളത്തിലേക്ക് ചാടുകയൊക്കെ ചെയ്തതോടെ വിരണ്ട കാള ആഴമേറിയ ഭാഗത്തേക്ക് നീന്തി. ഇതോടെ, വിഘ്നേശ്വരനും കൂട്ടുകാരും വെള്ളത്തിലേക്ക് വീണു . നീന്തലില്‍ പരിചയക്കുറവുള്ള വിഘ്നേശ്വരനെ കരയിലെത്തിക്കാന്‍ കൂട്ടുകാര്‍ക്ക് കഴിഞ്ഞില്ല . വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Leave a Reply
You must be logged in to post a comment.