കാളിദാസിന്റെ മീന്‍ വറുക്കല്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കാളിദാസിന്റെ മീന്‍ വറുക്കല്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

പാചക പരീക്ഷണവുമായി കാളിദാസ് ജയറാം. പൊറോട്ട അടിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ മീന്‍ വറുക്കുന്ന വീഡിയോയുമായാണ് ഇത്തവണ കാളിദാസിന്റെ വരവ്. തുറസായ സ്ഥലത്ത് അടുപ്പ് കൂട്ടി കിടിലന്‍ പാട്ടിന്റെ പശ്ചാത്തലത്തിലുള്ള മീന്‍ വറുക്കല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മസാല ഇട്ടുള്ള വറുത്തു കോരല്‍ വീടിന് പുറമേ ആണെങ്കിലും ബാക്കി അലങ്കാരപ്പണികളൊക്കെ വീടിനുള്ളിലാണ്. ഉള്ളിയും തക്കാളിയും മല്ലിയിലയും കൊണ്ട് ഭംഗിയായി അലങ്കരിച്ച് വാഴയിലയില്‍ പൊതിഞ്ഞാണ് വിളമ്പല്‍.

‘കണ്ണാ… മോനെ… മീന്‍ പൊടിഞ്ഞു പോയല്ലോ…! മസാല ശരിക്കും… അലപനേരം ഫ്രിഡ്ജില്‍ വെക്കാമായിരുന്നില്ലേ…, അടുത്ത പ്രാവിശ്യം ശരിയാകും..” എന്നിങ്ങനെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി ആരാധകരെത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*