നവാഭിഷേക നിറവില്‍ കല്ലേലി കാവില്‍ നെല്‍ക്കതിരുകളും വിത്തും വിളയും നടമണിയും സമര്‍പ്പിച്ചു



നവാഭിഷേക നിറവില്‍ കല്ലേലി കാവില്‍ നെല്‍ക്കതിരുകളും വിത്തും വിളയും നടമണിയും സമര്‍പ്പിച്ചു




കോന്നി : 999 മലകളെ സാക്ഷി നിര്‍ത്തി ചിങ്ങമാസ പിറവിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവാഭിഷേകത്തോടെ വിത്തും വിളയും നടമണിയും സമര്‍പ്പിച്ചു .

രാജപാളയത്തെ വയലുകളില്‍ വിളയിച്ച നെല്‍കറ്റകള്‍ ആചാര അനുഷ്ഠാനത്തോടെ കാവില്‍ എത്തിച്ച ശേഷം രാവിലെ നവാഭിഷേക പൂജകള്‍ നടത്തി .



നെല്‍ക്കതിരുകള്‍ പ്രത്യേകം പൂജിച്ച ശേഷം പാണ്ടി ദേശത്തെ ഭക്ത ര്‍ക്ക് വിതയ്ക്കുവാന്‍ ഉള്ള വിത്തിനങ്ങള്‍ കൈമാറി . നെല്‍ക്കതിരു കള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കി .

നടമണിയും കാവില്‍ സമര്‍പ്പണം ചെയ്തു . കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ,വിനീത് ഊരാളി എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കിയതായി കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്തകുമാര്‍ അറിയിച്ചു.




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*