കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ വാഹനം ഒരു സംഘം തട്ടിക്കൊണ്ടു പോയി

കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ വാഹനം ഒരു സംഘം തട്ടിക്കൊണ്ടു പോയി

തൃശൂര്‍: പാലക്കാട്ട് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ വാഹനം ഒരു സംഘം തട്ടിക്കൊണ്ടു പോയി. തൃശ്ശൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് സ്വര്‍ണവുമായി പോയ വാഹനം പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപത്തു നിന്നുമാണ് കടത്തിക്കൊണ്ട് പോയത്.

Also Read >> അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി നിഖിത അന്തരിച്ചു

വാളയാര്‍ പോസ്റ്റിന് സമീപത്ത് വെച്ച് ഇവരുടെ വാഹനം സംഘം തടയുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ആക്രമിച്ച് പുറത്തിട്ട ശേഷം സ്വര്‍ണ്ണം അടങ്ങിയ വാഹനവുമായി കടന്നുകളയുകയായിരുന്നു.

Also Read >> അടിമാലിയിലെ സാഹസിക വിനോദ കേന്ദ്രത്തില്‍ അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു

ഒരു കോടി രൂപയ്ക്ക് അടുത്തുള്ള സ്വര്‍ണം വാഹനത്തിലുണ്ടായിരുന്നു എന്നാണ് ജ്യൂവലറി അധികൃതര്‍ പറയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരള-തമിഴ്നാട് പൊലീസുദ്യോഗസ്ഥര്‍ വാളയാര്‍ ചെക്ക് പോസ്റ്റിന് ഇരുവശത്തുമായി തിരച്ചില്‍ ആരംഭിച്ചു.

Also Read >> നടി സിമ്രാന്‍റെ മൃതദേഹം പാലത്തിനടിയിൽ; ദുരൂഹതയെന്ന് ബന്ധുക്കള്‍: ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട്ട് കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ വാഹനം ഒരു സംഘം തട്ടിക്കൊണ്ടു പോയി. തൃശ്ശൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് സ്വര്‍ണവുമായി പോയ വാഹനം പാലക്കാട് വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപത്തു നിന്നുമാണ് കടത്തിക്കൊണ്ട് പോയത്.

Also Read >> അതിപ്രശസ്തനായ ഡാന്‍സറുടെ തനിനിറം പുറത്തു കൊണ്ടുവന്ന് പോലീസ്; അരുണിനെ കുടുക്കിയത് ഇങ്ങനെ

ഒരു കോടി രൂപയ്ക്ക് അടുത്തുള്ള സ്വര്‍ണം വാഹനത്തിലുണ്ടായിരുന്നു എന്നാണ് ജ്യൂവലറി അധികൃതര്‍ പറയുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേരള-തമിഴ്നാട് പൊലീസുദ്യോഗസ്ഥര്‍ വാളയാര്‍ ചെക്ക് പോസ്റ്റിന് ഇരുവശത്തുമായി തിരച്ചില്‍ ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply

Your email address will not be published. Required fields are marked *

*
*