കല്യാണിന്റെ കോംബോ ഓഫര്‍ തട്ടിപ്പെന്ന് ആരോപണം; തമിഴ്‌നാട് സര്‍ക്കാര്‍ ദീപാവലി-പൊങ്കല്‍ സൗജന്യ സാരി വിറ്റഴിച്ച് കല്യാണ്‍

കല്യാണിന്റെ കോംബോ ഓഫര്‍ തട്ടിപ്പെന്ന് ആരോപണം; തമിഴ്‌നാട് സര്‍ക്കാര്‍ ദീപാവലി-പൊങ്കല്‍ സൗജന്യ സാരി വിറ്റഴിച്ച് കല്യാണ്‍

കല്യാണ്‍ സില്‍ക്സില്‍ ക്രിസ്മസ് ന്യൂ ഇയര്‍ വില്‍പ്പനയുടെ ഭാഗമായി വന്‍ തട്ടിപ്പെന്ന് ഓണ്‍ലൈന്‍ മാധ്യമ റിപ്പോര്‍ട്ട്. കോംബോ ഓഫറിലാണ് തട്ടിപ്പെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്തുമസ് ന്യൂഇയര്‍ ഓഫറുകളിലാണ് തട്ടിപ്പ് നടത്തുന്നത്. നടന്‍ പൃഥ്വിരാജ് ഇതിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഇതിലും വലിയ കോംമ്പോ ഓഫര്‍ സ്വപ്നങ്ങളില്‍ മാത്രം’ എന്ന പരസ്യ വാചകമാണ് ഓഫറിന് നല്‍കിയിരിക്കുന്നത്.

Also Read >> മയക്കുമരുന്നും പെണ്‍വാണിഭവും: ആഡംബരത്തിനായി എന്തും ചെയ്യും; നടിയുടെ അറസ്റ്റില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒരു സാരിക്ക് മൂന്നെണ്ണം കിട്ടുന്ന ത്രീ ഇന്‍ വണ്‍ കോംബോ ഓഫര്‍ ആണെന്നാണ് ഇത് പറയുന്നത്. 299 രൂപയ്ക്ക് മൂന്ന് സാരികളാണ് പരസ്യത്തില്‍ പറയുന്നത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ദീപാവലി-പൊങ്കല്‍ വിശേഷ ദിനങ്ങളോടനുബന്ധിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത സാരികളാണ് ഇങ്ങനെ വിറ്റഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മറുനാടന്‍ മലയാളിയാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാര്‍ പാവങ്ങള്‍ക്ക് നല്‍കിയ മുദ്രപതിച്ച സാരികള്‍ തന്നെയാണ് കല്യാണില്‍ വിറ്റഴിക്കുന്നതെന്നാണ് ഓണ്‍ലൈന്‍ മാധ്യമത്തിന്റെ കണ്ടെത്തല്‍.

Also Read >> ലോക്കറില്‍ നിന്നും രണ്ടരക്കോടിയുടെ സ്വര്‍ണ്ണം കവര്‍ന്ന അസിസ്റ്റന്റ്‌ മാനേജരും ഭര്‍ത്താവും കോഴിക്കോട്ട് കീഴടങ്ങി

പാലക്കാടുള്ള കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമില്‍ നിന്ന് ഇക്കഴിഞ്ഞ ഡിസംബര്‍ മാസം ആറിന് ബില്‍ നമ്പര്‍. 35635 പ്രകാരം കോഡ് നമ്പര്‍ 181319594, 181320478, 181318857 പ്രകാരം എം.ആര്‍.പി. 127 രൂപ വിലയിട്ട സാരികള്‍ ഒന്നിന് 99.67 രൂപ പ്രകാരം മൂന്നെണ്ണം 299.01 രൂപക്ക് വിറ്റതിന്റെ രേഖകള്‍ പുറത്ത വന്നു. GST NO:32AABCK5929J1ZH ഇന്ത്യന്‍ സമയം 1:36 PMനാണ് ഈ ബില്‍ അടിച്ചിരിക്കുന്നത്. ഈ ബില്ലിന്മേലുള്ള അന്നേ ദിവസത്തെ ക്യാഷ് കളക്ഷന്‍ സ്ലിപ്പും ഉണ്ട്.

പാലക്കാടുള്ള ഉപഭോക്താവിന് ലഭിച്ച ബില്ലിലെ കോഡ് നമ്പര്‍ 181319594, 181320478, 181318857 കോട്ടന്‍ സാരികളുടെ ചിത്രങ്ങളാണ് ഞങ്ങള്‍ ഈ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നത്. ചിത്രത്തില്‍ തമിഴ് എഴുത്തും മുദ്രയുമൊക്കെ പതിപ്പിച്ച സാരികള്‍ കാണാം. തമിഴ്‌നാട് സര്‍ക്കാര്‍ ദീപാവലി-പൊങ്കല്‍ വിശേഷ ദിനങ്ങളോട് അനുബന്ധിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്ത ഈ സാരികളിന്മേല്‍ തമിഴില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ‘സൗജന്യ മുണ്ട്-സാരി വിതരണ പദ്ധതി’ സംഘത്തിന്റെ റജി.നമ്പര്‍: ടൈപ്പ്; ബാച്ച് നമ്പര്‍: കോപ്‌ട്ടെക്‌സ്.

Also Read >> താഴെ വീണ തോക്കെടുത്ത് എണീറ്റപ്പോ ഭീഷണിപ്പെടുത്തിയെന്ന് കേസായി; ഇപ്പോള്‍ വളരെ കുറച്ച് സൗഹൃദങ്ങളെയുള്ളൂവെന്ന് നടന്‍ ബൈജു

ഒരു പക്ഷെ തമിഴ്‌നാട് സര്‍ക്കാര്‍ മുഖാന്തിരമാവാം അതുമല്ലെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിനുവേണ്ടി ഈ മുണ്ടുകളും സാരികളും നിര്‍മ്മിച്ചു നല്‍കിയ തുണി മില്ലുകള്‍ വഴിയാവാം ഇവ കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ എത്തിയതെന്നാണ് സംശയം. തമിഴ്ഭാഷാ സ്വാധീനമുള്ള പാലക്കാട് ജില്ലയില്‍ തന്നെ സൗജന്യ മുണ്ട് സാരി വിതരണ പദ്ധതിയുടെ വസ്ത്രങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ച കല്യാണിന്റെ ധൈര്യം അപാരമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം കല്യാണ്‍ സംഭവത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*