മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞുടച്ച് കമല്‍ ഹാസന്‍; വൈറലായി പ്രചാരണ വീഡിയോ

മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞുടച്ച് കമല്‍ ഹാസന്‍; വൈറലായി പ്രചാരണ വീഡിയോ

സ്റ്റാലിന്റെയും നരേന്ദ്ര മോദിയുടെയും പ്രസംഗം കേട്ട മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ ടി വി എറിഞ്ഞു പൊട്ടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. യുട്യൂബില്‍ പുറത്തിറക്കിയ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വീഡിയോയുടെ തുടക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എംകെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ അസ്വസ്ഥനായി കേള്‍ക്കുന്ന കമല്‍ ഹാസന്‍ ടിവി എറിഞ്ഞുടയ്ക്കുന്നു. തുടര്‍ന്നാണ് നിങ്ങള്‍ തീരുമാനിച്ചോ ആര്‍ക്കാണ് വോട്ട് ചെയ്യുന്നത് എന്ന ചോദ്യവുമായി കമല്‍ ഹാസന്‍ വീഡിയോയിലേക്ക് വരുന്നത്.

രാഷ്ട്രീയ സമൂഹിക സാഹചര്യങ്ങളെ ഉദാഹരിച്ച് ഇത്രയും ദുരിതങ്ങള്‍ സമ്മാനിച്ചവര്‍ക്ക് വോട്ട് നല്‍കരുതെന്ന് കമല്‍ ഹാസന്‍ വീഡിയോയില്‍ പറയുന്നു. വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടാകുമെന്നും കമല്‍ പറയുന്നു.

മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ ആദ്യമായി തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കമല്‍ മത്സരിക്കുന്നില്ല. മക്കള്‍ നീതി മയ്യത്തിന്റെ ടോര്‍ച്ച് ചിഹ്നവും കാണിച്ച് വോട്ടഭ്യര്‍ത്ഥിക്കുന്നതാണ് വീഡിയോയുടെ അവസാന ഭാഗം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment