കാമുകിമാര്‍ അഞ്ച് ; എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ മോഷണം നടത്തിയ 63കാരൻ പിടിയിൽ
കാമുകിമാര്‍ അഞ്ച് ; എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ മോഷണം നടത്തിയ 63കാരൻ പിടിയിൽ
ന്യൂഡൽഹി: കാമുകിമാരോടൊപ്പം ആഡംബര ജീവിതം നയിക്കുന്നതിനായി മോഷണം നടത്തിയ 63 കാരൻ പോലീസ് പിടിയിൽ. ഡൽഹി സ്വദേശിയായ ബന്ധുറാമാണ് അറസ്റ്റിലായത്.നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാളെ മുൻപും നിരവധി തവണ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡൽഹിയിലെ ഒരു കമ്പനിയിൽ നിന്നും ലാപ്ടോപ് ഉൾപ്പെടെ ഇലക്ട്രോണിക് സാധനങ്ങൾ മോഷ്ടിച്ചതിനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.കാമുകിമാരെ സന്തോഷിപ്പിക്കുന്നതിനായിരുന്നു മോഷണം മുഴുവൻ. മോഷ്ടിച്ചു കിട്ടുന്ന വസ്തുക്കളുടെ ഭൂരിഭാഗവും കാമുകിമാർക്കു സമ്മാനിക്കുന്നതാണ് ഇയാളുടെ പതിവ്.
28നും 40 നും ഇടയിൽ പ്രായമുള്ള അഞ്ചു കാമുകിമാരാണ് ഇയാൾക്കുള്ളത്.എന്നാൽ ഇവർക്ക് പരസ്പരം അറിയില്ലായിരുന്നു. മാത്രമല്ല മോഷണമുതലാണ് തങ്ങൾക്ക് നൽകുന്നതെന്നും അറിയില്ലായിരുന്നു എന്നും ഇവർ പറയുന്നു.പതിവായി മുടിയൊക്കെ കറുപ്പിച്ചു നടന്നിരുന്നതിനാൽ ഇയാളുടെ ശരിയായ പ്രായവും തങ്ങൾക്ക് അറിയില്ലായിരുന്നു എന്നും ഇവർ പറയുന്നു.ഇയാൾ വർഷങ്ങളായി സ്വന്തം കുടുംബവുമായി അകന്നു കഴിയുകയാണ്.
Leave a Reply
You must be logged in to post a comment.