കനകദുര്‍ഗയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെതിരെ കേസെടുത്തു
കനകദുര്‍ഗയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെതിരെ കേസെടുത്തു
കനകദുര്‍ഗയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ശബരിമല ദര്‍ശനം നടത്തിയതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഇന്ന് രാവിലെയാണ് ഭര്‍തൃമാതാവ് മര്‍ദ്ദിച്ചത്.
തലക്ക് പരുക്കേറ്റ കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടി.
രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്ന കനകദുര്‍ഗ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.
വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ സുമതി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കനകദുര്‍ഗ്ഗയുടെ പരാതി. കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറഞ്ഞു.
കനകദുര്‍ഗയെ മര്‍ദ്ദിച്ചതിന് ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. ശബരിമല ദര്‍ശനം നടത്തിയതിനു ശേഷം വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഇന്ന് രാവിലെയാണ് ഭര്‍തൃമാതാവ് മര്‍ദ്ദിച്ചത്.
Leave a Reply
You must be logged in to post a comment.