കനകദുർഗ്ഗക്ക് മർദ്ദനമേറ്റതായി പരാതി

കനകദുർഗ്ഗക്ക് മർദ്ദനമേറ്റതായി പരാതി

കനകദുർഗ്ഗ മർദ്ദനമേറ്റതായി പരാതി. ബന്ധുക്കള്‍ മര്‍ദിച്ചെന്നാണ് കനകദുര്‍ഗ ആരോപിക്കുന്നത്. ഭക്തരുടെ പ്രതിഷേധം ഭയന്ന് ശബരിമല ദർശനത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന കനകദുർഗ്ഗ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.

ഭർത്താവിന് ബന്ധുക്കൾ മരിച്ചതായി മർദ്ദിച്ചതായി കനകദുര്‍ഗ പറയുന്നത്. മർദ്ദനമേറ്റതിനെ തുടർന്ന് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞമാസം രഹസ്യമായി കനകദുർഗ്ഗ ബിന്ദുവും ശബരിമല ദർശനം നടത്തിയിരുന്നു.

അതേസമയം കുടുംബം കനകദുര്‍ഗയെ തള്ളിപ്പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഇവർക്കെതിരെ ഭക്തരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധവും നേരിടേണ്ടിവന്നിരുന്നു.

ഇരുവരും നേരത്തെ ശബരിമല ദർശനത്തിന് ശ്രമിച്ചിരുന്നെങ്കിലും ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് തിരിച്ച് മലയിറങ്ങേണ്ടി വന്നിരുന്നു. എന്നാൽ പിന്നീട് പോലീസിന്‍റെ സഹായത്തോടെയാണ് ദര്‍ശനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*