കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ കയറാമെന്ന് കോടതി: ഭര്‍ത്താവും അമ്മയും താമസം മാറി
കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ കയറാമെന്ന് കോടതി: ഭര്‍ത്താവും അമ്മയും താമസം മാറി
കനകദുര്‍ഗയ്ക്ക് ഭര്‍തൃ വീട്ടില്‍ കയറാന്‍ കോടതി അനുമതി. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുറത്താക്കിയതിനെ ചോദ്യം ചെയ്ത് പെരിന്തല്‍മണ്ണ സ്വദേശിനി കനകദുര്‍ഗ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
വീട്ടില്‍ കയറുന്നതില്‍ നിന്നും കനകദുര്‍ഗയെ ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍കാലം വില്‍ക്കരുതെന്നും പുലാമന്തോള്‍ ഗ്രാമന്യായാലയം നിര്‍ദേശിച്ചു.
കനകദുര്‍ഗ ഭര്‍ത്തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. കനകദുര്‍ഗയുടെ ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍ത്തൃമാതാവ് സുമതി അമ്മയും കോടതിയില്‍ ഹാജരായിരുന്നു.
ശബരിമലയില്‍ ദര്‍ശനംനടത്തിയ ശേഷം പെരിന്തല്‍മണ്ണയിലെ വണ്‍സ്റ്റോപ്പ് സെന്ററില്‍ പോലീസ് സംരക്ഷണത്തില്‍ കഴിയുകയായിരുന്നു കനകദുര്‍ഗ
Leave a Reply