ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; സഹോദരന്‍

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുര്‍ഗ്ഗയെ വീട്ടില്‍ കയറ്റില്ല; സഹോദരന്‍

കുടുംബത്തിലെ എല്ലാവരും ആചാരലംഘനത്തിന് എതിരണ്. കനകദുര്‍ഗ്ഗയെ ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു.

കനകദുര്‍ഗ്ഗയുടെ ശബരിമല ദര്‍ശനത്തില്‍ ഗൂഢാലോചനയുണ്ട്, കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത്ഭഷണ്‍ പറഞ്ഞു.

ശബരിമല കര്‍മ്മസമിതയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭരത്.

കനഗദുര്‍ഗയും സുഹൃത്ത് ബിന്ദുവും ജനുവരി രണ്ടിനാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനശേഷം മണടങ്ങി വീട്ടിലെത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് സഹോദരനും കുടുംബവും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവിന്റ വീട്ടിലെത്തിയ തന്നെ ഭര്‍തൃമാതാവ് പട്ടികകൊണ്ട് അടിച്ചുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം കനകദുര്‍ഗ രംഗത്തെയിരുന്നു. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഭര്‍തൃമാതാവിനെതിരെ പൊലീസ് കേസെടുത്തു.

അതേസമയം ഭര്‍തൃമാതാവിനെ കനഗ ദുര്‍ഗ മര്‍ദ്ദിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

Also Read >> ഓണ്‍ലൈനായി പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തു: ലഭിച്ചത് പ്ലാസ്റ്റിക് കഷ്ണം

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത കുടുംബത്തിന് ഭക്ഷണത്തിനുപകരം കിട്ടിയത് പ്ലാസ്റ്റിക് കഷ്ണം. പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തത കുടുംബത്തിനാണ് പനീറിന് പകരം പ്ലാസ്റ്റിക് കഷ്ണം ലഭിച്ചത്.

സച്ചിന്‍ ജംദാരേയെന്ന മഹാരാഷ്ട്രയിലെ ഔറഗാബാദ് സ്വദേശിയാണ് സൊമാറ്റോയില്‍ നിന്ന് പനീര്‍ വിഭവം ഓര്‍ഡര്‍ ചെയ്തത്. തന്റെ രണ്ട് മക്കള്‍ക്കായി ചില്ലി പനീര്‍ മസാലയാണ് സച്ചിന്‍ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത് അധികം താമസിയാതെ വിഭവം വീട്ടിലെത്തി.

കഴിക്കാന്‍ തുടങ്ങിയപ്പോള്‍ മകള്‍ പനീറിന് നല്ല ഉറപ്പുണ്ടെന്നും കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും പറയുന്നത്. മകളുടെ കൈയില്‍നിന്ന് ആ കഷ്ണം വാങ്ങി പരിശോധിച്ചപ്പോഴാണ് പാസ്റ്റിക്ക് ആണെന്ന് കണ്ടെത്തിയത്.

ഭക്ഷണം ഡെലിവറി ചെയ്ത റസ്റ്റോറന്റില്‍ സംഭവത്തെക്കുറിച്ച് പരാതിപെട്ടെങ്കിലും ഹോട്ടല്‍ ഉടമ അത് കേള്‍ക്കാന്‍ പോലും തയ്യാറായിരുന്നില്ല.

പ്ലാസ്റ്റിക് കഷ്ണങ്ങള്‍ ലഭിച്ചെന്ന് പരാതിപെട്ടപ്പോള്‍ അത് ഡെലിവറി ബോയി ചെയ്തതായിരിക്കുമെന്ന് പറഞ്ഞ് റസ്റ്റോറന്റ് ഉടമ തടിയൂരുകയായിരുന്നുവെന്ന് സച്ചില്‍ പറയുന്നു.

തുടര്‍ന്ന് സച്ചിന്‍ പൊലീസില്‍ പരാതി നല്‍കി. ഭക്ഷണത്തില്‍നിന്ന് ലഭിച്ച പ്ലാസ്റ്റിക് കഷ്ണങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം വന്നാലുടന്‍ നടപടി എടുക്കുമെന്നും ഔറഗാബാദ് എസ് ഐ ശ്യാം സുന്ദര്‍ പറഞ്ഞു.

സംഭവത്തില്‍ സൊമാറ്റോ ക്ഷമാപണവുമായി രംഗത്തെത്തി. ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന ഹോട്ടലുകളുടെ പട്ടികയില്‍നിന്ന് ആരോപണ വിധേയമായ റസ്റ്റോറന്റിനെ സസ്‌പെന്‍ഡ് ചെയ്തതായി കമ്പനി അറിയിച്ചു.

തങ്ങള്‍ ഭക്ഷ്യ സുരക്ഷ, ഗുണം, ശുചിത്വം എന്നിവയ്ക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply