‘കാനനം അതിരപ്പിള്ളി’ : ആദിവാസികള്‍ക്ക് കുടുംബശ്രീയുടെ ബ്രാൻഡിങ്

തൃശൂര്‍: ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ കാടര്‍ വിഭാഗത്തില്‍പ്പെട്ട അംഗങ്ങളുടെ തനത് ഉല്പന്നങ്ങളായ കാപ്പിപ്പൊടി, കാട്ടുതേന്‍, കുരുമുളക് എന്നിവ ‘കാനനം അതിരപ്പിള്ളി’ എന്ന പേരിൽ കുടുംബശ്രീ ബ്രാൻഡ് ചെയ്തു. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗമേഖലയിലെ സമഗ്രവികസനം നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. വനിതകളായ 6 പേരടങ്ങുന്ന സംരഭകയൂണിറ്റായാണ് പ്രവർത്തനം.

അതിരപ്പിള്ളി പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാനനം ആക്ടിവിറ്റി ഗ്രൂപ്പിന്റെ പ്രസിഡന്റ് മഞ്ജുവാണ്. വില്‍സി സെക്രട്ടറിയും നൈസി, ഉണ്ണിമായ, സുമിത, ഗ്രീഷ്മ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിക്കുന്നു. ഗ്രൂപ്പിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നും കമ്മ്യൂണിറ്റി എന്റര്‍പ്രൈസസ് ഫണ്ട് ഇനത്തില്‍ 150000 രൂപ സി ഡി എസ് മുഖേന ധനസഹായമായി നല്‍കി. സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാമില്‍ പ്രൊജക്റ്റ് രൂപ കല്പന ചെയ്യുന്നതില്‍ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സല്‍റ്റന്റ്മാരാണ് പ്രവര്‍ത്തിച്ചത്. വില നിര്‍ണയത്തില്‍ യു എന്‍ ഡി പിയുടെ സാങ്കേതികസഹായം ലഭിച്ചു. ആവശ്യമായ എല്ലാ ലൈസന്‍സുകളോടും കൂടിയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ പൂര്‍ണ പിന്തുണയോടെയാണ് സംരഭകപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പിലാക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ 1 ന് പാലക്കാട് നടന്ന കുടുംബശ്രീ സംസ്ഥാനതല കലോത്സവമായ ‘അരങ്ങ് 2019’ വേദിയില്‍ വെച്ച്‌ കാനനം അതിരപ്പിള്ളി ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍ വ്വഹിച്ചിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നിയമസഭ സമുച്ചയത്തില്‍ ‘ ഗോത്രപ്പെരുമ -2019’ എന്ന പേരില്‍ നടന്ന മേളയില്‍ ഈ ഉല്‍പ്പന്നങ്ങള്‍ 20600 രൂപയുടെ വിറ്റു വരവ് നേടിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. വലിയ രീതിയില്‍ തന്നെ ജനപ്രീതി പിടിച്ചു പറ്റാനും കഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*