ഒരുമാസം മുൻപ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി
ഒരുമാസം മുൻപ് കാണാതായ പെൺകുട്ടിയെ പോലീസ് കണ്ടെത്തി
ജസ്നയെ പോലെ സമാന സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയാണ് എടരിക്കോട് ചുടലിപ്പാറയിലെ ആതിര(18).ജൂൺ 27 ന് കോട്ടയ്ക്കലിലെ കമ്പ്യൂട്ടർ സെന്ററിലേക്ക് പുറപ്പെട്ട കുട്ടിയെ കുറിച്ച് പിന്നീട് വിവരം ഒന്നും ഉണ്ടായിരുന്നില്ല. അന്നുമുതൽ നടത്തിയ അന്വേഷണത്തിനൊടുവിൽ 37 ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയെ തൃശൂരിൽ നിന്നും കണ്ടെത്തി.
പ്ലസ്ടു കഴിഞ്ഞ ശേഷം കോട്ടയ്ക്കലിലെ ഐടിപിസി കമ്പ്യൂട്ടര്‍ സെന്‍ററില്‍ കംമ്പ്യൂട്ടര്‍ പഠിക്കുകയായിരുന്നു ആതിര.തിരൂർ പിഎസ്എംഒ കോളേജില്‍ ബിരുദത്തിന് ആതിരയ്ക്ക് സീറ്റ് ലഭിച്ചിരുന്നു. കംമ്പ്യൂട്ടര്‍ സെന്‍ററില്‍ ഏല്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വാങ്ങാന്‍ എന്ന് പറഞ്ഞായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്.
ആതിര സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ഒരു ബാഗ് കൈയ്യില്‍ കരുതിയിരുന്നു.സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം കംമ്പ്യൂട്ടര്‍ സെന്‍ററില്‍ നിന്ന് വാങ്ങിയ ആതിര പിന്നീട് വീട്ടില്‍ എത്തി തന്‍റെ ആധാര്‍, എസ്എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവ എടുത്ത ശേഷം തനിക്ക് കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടുണ്ടെന്ന് പിതാവിനോട് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.
എന്നാൽ ആതിരയുടെ മുറിയിൽ നിന്നും അറബിയിൽ ചില കുറിപ്പുകൾ ലഭിച്ചതോടെ അന്വേഷണത്തിൽ കൂടുതൽ സംശയങ്ങൾ ഉണ്ടായി.എന്നാൽ ഗുരുവായൂരിലും കോട്ടയ്ക്കല്‍ ചങ്കുവെട്ടിയിലും, സ്ഥാപിച്ച സിസിടിവിയില്‍ ആതിരയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയത്.
എന്നാൽ മൂന്നു വർഷമായി പ്രണയത്തിലായിരുന്ന തന്റെ കാമുകനൊപ്പമാണ് പോയതെന്ന് പെൺകുട്ടി വ്യക്തമാക്കി.തൃശ്ശൂര്‍ വനിതാ സെല്ലില്‍ എത്തിച്ച ആതിരയെ കാണാന്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ കുടുംബം എത്തി. ഇന്ന് പെണ്‍കുട്ടിയെ മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ ഇരുന്നെങ്കിലും കോടതി ഇന്ന് അവധിയായിനാല്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം തന്നെ വിട്ടു.
Leave a Reply