നല്ല വേഷത്തിനായി പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്: തുറന്ന് പറഞ്ഞ് നടി കനി കുസൃതി
നല്ല വേഷത്തിനായി പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്: തുറന്ന് പറഞ്ഞ് നടി കനി കുസൃതി
സിനിമാ ലോകത്തു നിന്നും മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കനി കുസൃതി. മീ ടൂ ക്യാംപെയ്നുകള്‍ സജീവമായതും ഡബ്ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു.
കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കനിയുടെ തുറന്നുപറച്ചില്‍.
‘സിനിമയില്‍ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വരാന്‍ കാരണം. എന്നാല്‍ നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്.
ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നുവരെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു. കേരള കഫെ, ഒരു ഇന്ത്യന്‍ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, കോക്ക്ടെയില്‍, ശിക്കാര്‍ തുടങ്ങിയ സിനിമകളില്‍ കനി കുസൃതി അഭിനയിച്ചിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.