ആഘോഷങ്ങള്‍ ‘പൊളിയാക്കാന്‍’ ട്രെയിൻ വഴി കഞ്ചാവ്

പാലക്കാട് : സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. പാലക്കാട് നിന്നും 26 കിലോ കഞ്ചാവ് പിടികൂടി. കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് ബംഗലൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസില്‍ നിന്നാണ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഒലവക്കോട് സ്‌റ്റേഷനില്‍ വെച്ച്‌ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സാണ് കഞ്ചാവ് പിടിച്ചെടുത്തത്.

ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ കേന്ദ്രീകരിച്ച് എറണാകുളത്തേക്ക് എത്തിക്കാന്‍ ബംഗലൂരുവില്‍ നിന്നും അയച്ചതാണ് കഞ്ചാവെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*