കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ ക‍ഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

കൊച്ചി: കൊച്ചി കണ്ണമ്മാലിയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊച്ചി കണ്ണമാലി സ്വദേശിനി ഷേര്‍ലി(44) യാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം സേവ്യര്‍ പോലീസില്‍ കീഴടങ്ങി. ഭര്‍ത്താവ് സേവ്യറിനെ(67) പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യക്ക് പരപുരുഷ ബന്ധം സംശയിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ്. ഷേര്‍ലിയിലുള്ള സംശയമാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചതന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ സേ‍വ്യര്‍ മൊ‍ഴി നല്‍കി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply