കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്

കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്

kannur airport inauguration december 9 Latest Kerala Newsകണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. എന്നാല്‍ ഉദ്ഘാടകനെ തീരുമാനിച്ചിട്ടില്ല. വിമാനത്താവളത്തിനുള്ള ഏറോഡ്രം ലൈസന്‍സ് ഇന്നലെ ഡിജിസിഎ അനുവദിച്ചിരുന്നു. തുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.നിലവില്‍ 3050 റണ്‍വേയാണ് ഉള്ളത്. അത് 4000 മീറ്ററായി നീട്ടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

വിമാനത്താവളവുമായി ബന്ധപ്പെട്ട് മറ്റെല്ലാ പരിശോധനകളും നേരത്തെ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. റണ്‍വേ, റണ്‍വേ ലൈറ്റ്, ഏപ്രണ്‍, ഡിവിഒആര്‍, ഐസൊലേഷന്‍ ബേ, ഇലക്ട്രിക്കല്‍ ആന്‍ഡ് ലൈറ്റിനിംഗ് സംവിധാനം, ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയവയുടെ വിശദമായി പരിശോധിച്ച ശേഷമാണ് ലൈസന്‍സ് ലഭിച്ചത്.വരുന്നവര്‍ക്ക് പോകുന്നവര്‍ക്കുമായി 32 ഇമിഗ്രേഷന്‍ കൗണ്ടറുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിംഗ് മെഷീനുകളും സജ്ജമായിട്ടുണ്ട്.
kannur airport inauguration december 9 Latest Kerala News

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*