വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തു; കണ്ണൂരില്‍ കമിതാക്കള്‍ ശരീരം ചേര്‍ത്തുകെട്ടി കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു

വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തു; കണ്ണൂരില്‍ കമിതാക്കള്‍ ശരീരം ചേര്‍ത്തുകെട്ടി കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു

വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തു; കണ്ണൂരില്‍ കമിതാക്കള്‍ കൊക്കയില്‍ ചാടി ആത്മഹത്യ ചെയ്തു വിവാഹത്തിന് ബന്ധുക്കള്‍ എതിര്‍ത്തതിനെതുടര്‍ന്ന് കണ്ണൂര്‍ കാഞ്ഞിരക്കൊല്ലി ശശിപ്പാറ കൊക്കയില്‍ ചാടി കമിതാക്കള്‍ ആത്മഹത്യ ചെയ്തു. കണ്ണൂര്‍ പാപ്പിനിശേരി ധര്‍മക്കിണറിനടുത്ത് ടികെ ഹൗസില്‍ വിനോദ് കുമാറിന്റെ മകന്‍ കമല്‍കുമാര്‍ (23), പാപ്പിനിശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പിപി അശ്വതി (20) എന്നിവരെയാണ് 200 അടി താഴ്ചയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്പരം കെട്ടിയനിലയിലാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച മുതല്‍ കമലിനെയും അശ്വതിയെയും കാണാനില്ലായിരുന്നു. ഇതേതുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കമല്‍കുമാറും അശ്വതിയും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹത്തിന് ബന്ധുക്കള്‍ എതിര് നിന്നതിനെതുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാമിക വിവരം.
കാഞ്ഞിരക്കൊല്ലിയില്‍ യുവാവും യുവതിയും സഞ്ചരിച്ച ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ശശിപ്പാറ വ്യൂ പോയിന്റിന് താഴെയുള്ള വനത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പൊലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*